- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫ്ളോറിഡയിലെ റോഡിന് ഗാന്ധി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു
സൗത്ത് ഫ്ളോറിഡ: ഭാരതം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, അമേരിക്കയിലെ ഫ്ളോറിഡയിലെ Ctiy of Davie 'Gandhi Street' എന്ന് ഒരു റോഡിന് നാമകരണം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിറ്റിയെ സമീപിച്ചത്.
സെപ്റ്റംബർ 22-നു നടന്ന സിറ്റി കമ്മീഷൻ മീറ്റിങ്ങിൽ ആണ് മേയർ ജൂഡി പോൾ കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചത്. 2012 ൽ സിറ്റി ഓഫ് ഡേവിയിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതും മേയർ ജൂഡി പോളിന്റെ നേതൃത്വത്തിലാണ്.
സിറ്റി കമ്മീഷൻ മീറ്റിങ്ങിൽ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയെ പ്രതിനിധീകരിച്ച്, പ്രസിഡന്റ് ജോർജ് മാലിയിൽ, പൊളിറ്റിക്കൽ കോർഡിനേറ്റർ സാജൻ മാത്യൂ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെയിംസ് മറ്റപ്പറമ്പത്ത്, ട്രഷറർ മോൻസി ജോർജ് , മുൻ പ്രസിഡന്റുമാരായ ബാബു കല്ലിടുക്കിൽ, സജി സക്കറിയ, ഭാരവാഹികളായ ടോം ജോർജ് എന്നിവർ പങ്കെടുത്തു.
ഒക്ടോബർ രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലേക്ക് കേരള സമാജം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. Location: 14900 Stirling Road, Davie, FL 3331.
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാലിയിൽ: 957 655 4500, സാജൻ കുര്യൻ: 954 247 8368