- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാക്രമെന്റോ മലയാളികളുടെ ഓണം ഗൃഹാതുരത്വമുണർത്തി
സാക്രമെന്റോ( കാലിഫോർണിയ): കോവിഡ് മഹാമാരിയുടെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും വിർച്വൽ ഓണം ആഘോഷത്തിലേക്കുതിരിയുകയായിരുന്നു സാക്രമെന്റോ മലയാളികൾ. കാലിഫോർണിയയിലെ സാക്രമെന്റോ മലയാളികളുടെ കൂട്ടായ്മയായ സർഗം, ഓൺലൈൻ ഓണാഘോഷം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വളരെ മനോഹരമായി കൊണ്ടാടി.
ഒരു ഓൺസൈറ്റ് ഓണാഘോഷത്തിനുള്ള വഴി പതിയെ തുറന്നുവെങ്കിലും ,കൂടിവരുന്ന കോവിഡ് കേസുകളും , സ്റ്റേറ്റ് നിയന്ത്രണങ്ങളും മാനിച്ചു ഓണാഘോഷങ്ങൾ ഓൺലൈൻ ആയിനടത്തുവാൻ സർഗംതീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും സർഗം അംഗങ്ങൾക്ക് ഇത്തവണ വ്യത്യസ്തമായ ഒരുവേദിഒരുക്കാൻകഴിഞ്ഞു എന്നതൊട്ടറവ് വേറിട്ട് നിന്ന ഒരു അനുഭവമായി.
ഒരു സ്റ്റേജ്ൽ പരിപാടികൾ അവതരിപ്പിക്കുന്നത് പോലെതന്നെ എല്ലാ കലാകാരന്മാരെയും ഒത്തൊരുമിപ്പിച്ചു ഒരുസ്ഥലത്തു കൂട്ടിവരുത്തി ഈ കൾച്ചറൽ പ്രോഗ്രാം അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമംതന്നെ ആയിരുന്നു. ഒരുവേദി കണ്ടുപിടിക്കുകയും, പങ്കെടുക്കാൻ സന്നദ്ധരായ കലാകാരന്മാരെയും കലാകാരികളെയും ,പ്രായഭേദമെന്യേ സജ്ജരാക്കുകയും , കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ അവർക്കു ഓരോരുത്തർക്കും പ്രത്യേക സമയം നിശ്ചയിക്കുകയും , തങ്ങൾക്ക് നിശ്ചയിച്ചസമയത്തുതന്നെ അവർപരിപാടികൾ വേദിയിൽഅവതരിപ്പിച്ചുപോകുകയുംചെയ്തതിലൂടെ , ഒരുഓൺ സൈറ്റ് പരിപാടിയുടെ പ്രതീതി ഉണ്ടാക്കുകയായിരുന്നു ഇത്തവണ.
എല്ലാ പരിപാടികളും റെക്കോർഡ് ചെയ്തുഓൺലൈൻലൂടെ സംപ്രേഷണം ചെയ്യുകയും ,തടസങ്ങളൊന്നും ഇല്ലാതെതന്നെ എല്ലാവരിലേക്കും ഓണസന്ദേശം എത്തിക്കുകയും ചെയ്തു.
പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയ പ്രതീഷ് എബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ മികവുറ്റപ്രയത്നങ്ങൾ ആണ് ഈവർഷത്തെ ഓണാഘോഷങ്ങൾ കുറ്റമറ്റതും ആസ്വാദ്യകരവുമാക്കിതീർത്തത്. വേദിയിൽ പരിപാടികൾ നിയന്ത്രിച്ച സജീവ് പിള്ളൈ ,സെൽവ ആലങ്ങാടൻ എന്നിവരുടെ അവതരണമികവും എടുത്തുപറയേണ്ട ഒന്നുതന്നെ.
കലാപരിപാടികളിൽ മാത്രം ഒതുങ്ങിനിന്നില്ല സർഗ്ഗത്തിന്റെ ഓണാഘോഷങ്ങൾ .കഴിഞ്ഞ വർഷത്തെപോലെ തന്നെ വിജയകരമായ ഒരു പായസമേള ഇത്തവണയും സാക്രമെന്റോ മലയാളികളുടെ
ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഏഴോളം പായസങ്ങൾ ഒരുസ്ഥലത്തുതന്നെ പാചകംചെയ്തു, ഓർഡർ ചെയ്ത എല്ലാവര്ക്കും ,സാക്രമെന്റോയുടെ എല്ലാഭാഗത്തും , കൃത്യസമയത്തുതന്നെ എത്തിച്ചു കൊടുക്കുകഎന്നത് ഏറെ ശ്രദ്ധയും , കഠിനാദ്ധ്വാനവും വേണ്ട ഒരുകാര്യമായിരുന്നു.
വളരെ ഭംഗിയായി അതു നിർവഹിച്ച എല്ലാഭാരവാഹികളും സാക്രമെന്റോമലയാളികളിൽ നിന്നും ഏറെപ്രശംസഏറ്റുവാങ്ങി. വരുംവർഷങ്ങളിലും ഇതുവിജയകരമായി നടത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ പ്രദേശത്തെ കർഷകരെ അംഗീകരിക്കുന്ന കർഷകശ്രീഅവാർഡുകൾ ഇത്തവണയും മുടക്കംകൂടാതെ നടന്നു. കൂടുതൽആളുകൾ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട്തന്നെ കൃഷിയിലേക്കു തിരിയുന്നത്തീർത്തും പ്രശംസനീയമായ ഒന്നാണ്. കൂടാതെതന്നെ ,സാക്രമെന്റോയിലെ ഹൈസ്‌കൂൾ ഗ്രാജ്വേറ്റ്സിനെ ആദരിക്കുകയും അവർക്കു അവാർഡുകൾകൊടുക്കുകയും ചെയ്തതിലൂടെ , സർഗം അവരുടെസാമൂഹിക പ്രതിബദ്ധതയും , പുതിയതലമുറയെ എത്രമാത്രംസപ്പോർട്ട് ചെയ്യുന്നുഎന്നുള്ളതും പ്രകടമാക്കുന്നു.
പ്രസിഡന്റ് രാജൻ ജോർജ്, ചെയർപേഴ്സൺ രശ്മി നായർ ,സെക്രട്ടറി മൃദുൽ സദാനന്ദൻ, ട്രെഷറർ സിറിൽ ജോൺ , വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട് , ജോയ്ന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർഗംപരിപാടികൾ വിജയകരമായി നടത്തപ്പെടുന്നത്.
അവരോടൊപ്പം സഹകരിച്ചുപ്രവർത്തിക്കുന്ന എല്ലാകമ്മറ്റിഅംഗങ്ങളുടെയും കൂട്ടായപ്രവർത്തന ഫലമാണ് ഓരോപരിപാടികളുടെയും വിജയരഹസ്യം.
ഓണാഘോഷപരിപാടികൾ കാണുന്നതിന് ഈ ലിങ്ക്ക്ലിക്ക്ചെയ്യുക : https://www.youtube.com/watch?v=DTE6zQRg9jg