ജിദ്ദ: ജിദ്ദ പാന്തേഴ്‌സ് ക്ലബ്ബിന്റെ ഒന്നാം വാർഷികം വിപുലമായി ആഘോഷിച്ചു. ഹറാസാത്ത് വില്ലയിൽ നടന്ന പരിപാടി ചെയർമാൻ കെ.എൻ എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അഷ്‌റഫ് ആനപ്പറ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ആലങ്ങാടൻ പരിപാടികൾ വിശദീകരിച്ചു. ക്ലബ്ബിന് പേര് നിർദ്ദേശിച്ച നൗഷാദ് ബാവക്കുള്ള സമ്മാനം സമീർ കളത്തിങ്ങൽ നൽകി. ലോഗോ ഡിസൈൻ ചെയ്ത അലി മഞ്ചേരിക്ക് സമീർ കുഞ്ഞ നീറാട് സമ്മാനം നൽകി.

പ്രവചന മത്സരത്തിൽ വിജയിയായ റഫീഖ് പന്താരങ്ങാടിക്കുള്ള സമ്മാനം ഇർഷാദ് കളത്തിങ്ങലും നൽകി. മെമ്പർഷിപ്പ് കാർഡ് വിതരണ ഉദ്ഘാടനം ഗലീലിന് നൽകി ഇംതാദ് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സമ്മാനം നവാസ് സി.പി ജംഷീദിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷാഹിദ് കളപ്പുറത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ നൗഷാദ് ബാവ ഉദ്ഘാടന സെഷന് നന്ദി പറഞ്ഞു. തുടർന്ന് ഗ്രീൻ, റെഡ്, യല്ലോ , ബ്ലൂ എന്ന നാല് ഗ്രൂപ്പുകൾ തിരിച്ചുള്ള കല കായിക മത്സരങ്ങൾ നടന്നു. മുതിർന്നവരും സ്ത്രീകളും കുട്ടികളും വിവിധ മത്സര ങ്ങളിൽ പങ്കെടുത്തു. മത്സരത്തിൽ യഥാക്രമം ബ്ലൂ , യല്ലോ , ഗ്രീൻ ഗ്രൂപ്പുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ ബ്ലൂ ടീമിനുള്ള ട്രോഫി പി.കെ സിറാജും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഷാഹിദ് കളപ്പുറത്തും നൽകി. സാദിയ ലത്തിഫ് പങ്കെടുത്തവർക്കുള്ള മെഡലുകൾ നൽകി. ഗ്രൂപ്പുകളുടെ വർണാഭമായ മായ മാർച്ച് പാസ്റ്റ് പരിപാടിക്ക് കൊഴുപ്പേകി.

മരക്കാർ, മജിദ് കുരിക്കൾ, ഇ.കെ അബൂബക്കർ, ശിഹാബ്, അഫ്‌സൽ മായക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.