ഷിക്കാഗോ:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ കേരള, ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ 152 ആം ജന്മദിനം ഷിക്കാഗോയുടെ സബര്ബന് സിറ്റിയായ സ്‌കോക്കിയിലുള്ള മഹാത്മാ ഗാന്ധി മെമോറിയൽ പാർക്കിലുള്ള ഗാന്ധിയൻ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി സമുചിതമായി ആഘോഷിച്ചു .തവസരത്തിൽ ചീഫ് ഗുസ്റ്റായിരുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ഗാന്ധിയൻ ആശയങ്ങൾ ലോക മെമ്പാടുമുള്ള ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി മറച്ചുവെന്ന് പ്രസ്താവിച്ചു.

അഹിംസയിലൂന്നി ലോക ചരിത്രത്തിലാദ്യ മായി ഒരു നൂതന സമര പാതയിലൂടെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ശക്തി ദുർഗത്തെ തച്ചുടച്ചുകൊണ്ടു പാരതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിൻജു ലക്ഷോപലക്ഷം ഭാരതമക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര ഭൂമിയിൽ, സ്വതന്ത്ര ഭാരത മെന്ന അഭിലാഷം പൂവണിയിച്ച എന്ന് തുടർന്ന് സംസാരിച്ച ഐഒസി കേരള ചാപ്റ്റർ ചെയര്മാന് തോമസ് മാത്യു പടന്നമാക്കൽ പ്രസ്താവിച്ചു. അർത്ഥ നക്‌നനായി കര്മഭൂമിയിൽ അടരാടി ജനാതിപത്യം, മതേതരത്ത്വം ,അഹിംസ തുടങ്ങിയ,അനശ്വര ആശയങ്ങളും സമരഭൂമിയിലെ നിശ്ചയ ധാർഷ്ടിയവുംകൊണ്ട് ജയിലറകളെ കര്മഭൂമിയാക്കിയ അനശ്വര പ്രതിഭയായിരുന്നു മഹ്‌റമാജി.ഐഒസി ഷിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ ,ജനറൽ സെക്രട്ടറിയും ഷിക്കാഗോ മലയാളി അസോസിയേഷന്റെഅടുത്ത ഭരണ സമിതിയുടെ പ്രസിഡന്റ് എലെക്റ്റുമായ ജോഷി വള്ളികുളം, റിൻസി കുരിയൻ, ജൂലി വള്ളികുളം തുടങ്ങിയവരും ആശംസയർപ്പിച്ചു.