ത്തറിൽ കോവിഡ് പരിശോധനകൾക്കുള്ള നിരക്കുകൾ കുറച്ച് ആരോഗ്യമന്ത്രാലയം. പിസിആർ ടെസ്റ്റിന് ഇനി മുതൽ 160 റിയാൽ നൽകിയാൽ മതി. നേരത്തെ 300 റിയാൽ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിനും ആന്റിബോഡി ടെസ്റ്റിനും അമ്പത് റിയാലാണ് നൽകേണ്ടത്. ഖത്തറിന് പുറത്ത് വെച്ച് വാക്‌സിനെടുത്ത് വരുന്നവർക്കും സിനോഫാം, സിനോവാക്, സ്പുട്ട്‌നിക്ക് എന്നീ വാക്‌സിൻ എടുത്തവർക്കും ഖത്തറിലെത്തി രണ്ട് ദിവസത്തെ ക്വാറന്റൈൻ കഴിയുന്ന മുറയ്ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തണം.

കൂടാതെ ഇന്ത്യക്കാർക്ക് ഉൾപ്പെടെ ക്വാറന്റൈൻ നിബന്ധനകളിൽ ഇളവ് വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഖത്തർ റസിഡന്റ് വിസയിൽ വരുന്ന പൂർണമായും വാക്സിനെടുത്ത 12 വയസ്സും അതിന് മുകളിലുമുള്ള ഇന്ത്യാക്കാർക്ക് രണ്ടുദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ മതി. ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആർ പരിശോധന നടത്തും. ഖത്തറിന് പുറത്തുനിന്ന് വാക്സിനെടുത്തവരാണെങ്കിൽ ആന്റിബോഡി പരിശോധനയും വേണം. ഫലം അനുകൂലമാണെങ്കിൽ ക്വാറന്റൈൻ കാലാവധി അവസാനിപ്പിക്കാം.