തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട് സംസ്ഥാനത്തെ ഗാർഹിക ഉപയോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കേന്ദ്രപൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തുവന്നത്.

ഇന്ന് വൈകീട്ട് ആറര മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.