വിഷാദ രോഗം തന്നെ നാലു വർഷത്തോളം കാർന്നു തിന്നെന്ന് വെളിപ്പെടുത്തിയ താര പുത്രിയാണ് അമീർഖാന്റെ മകൾ ഐറാ ഖാൻ. താൻ അനുഭവിച്ച സങ്കീർണ്ണതകളെ കുറിച്ച് പലപ്പോഴായി താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി ദേഷ്യമാണ് തന്നെ കീഴടക്കുന്ന വികാരമെന്നും ഐറ പറയുന്നു. വിഷാദത്തെ മറികടന്നത് എങ്ങനെ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി നൽകുന്നതിനിടെയാണ് തനിക്കിപ്പോൾ എല്ലാകാര്യങ്ങളോടും ദേഷ്യമാണെന്ന് ഐറ പ്രതികരിച്ചത്.

,ദ്യേം നിയന്ത്രിക്കാനാവാത്ത വിധം തന്നെ കീഴടക്കുകയാണെന്നാണ് ഐറ പറയുന്നത്. തനിക്ക് ഇതുവരെ അധികം പരിചയമില്ലാത്ത വികാരമാണ് ദേഷ്യമെന്നും എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേഷ്യമാണ് തന്നെ കീഴടക്കുന്നതെന്നും ഐറ വ്യക്തമമാക്കി. ദേഷ്യം കാരണം കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് വണ്ടിയോടിച്ച് വീട്ടിലേക്ക് വരാൻ പോലും കഴിഞ്ഞില്ലെന്നും ഐറ പറയുന്നു.

ഐറയുടെ വാക്കുകൾ ഇങ്ങനെ: 'വെള്ളിയാഴ്ച ഫുട്‌ബോൾ കളിക്കാനായി പോയിരുന്നു. തിരികെ വാഹനമോടിച്ച് വരുന്നതിനിടെയായിരുന്നു ദേഷ്യം വിട്ടുമാറുന്നില്ലെന്നും സ്വയം വാഹനമോടിച്ച് വീട്ടിലെത്താൻ സാധിക്കില്ലെന്നും മനസ്സിലായത്. അങ്ങനെ മറ്റൊരാളെ വിളിച്ച് എന്നെ വീട്ടിൽ വിടാൻ പറയുകയായിരുന്നു. കാർ എന്റെ നിയന്ത്രണത്തിലാകുന്നില്ലെന്നു കണ്ടാണ് വഴിയരികിൽ നിർത്തി മറ്റൊരാളുടെ സഹായം തേടാൻ തീരുമാനിച്ചത്. തുടർന്ന് പൊട്ടിക്കരയുകയായിരുന്നു.' ഐറ വ്യക്തമാക്കി.

അവനവനെ അറിഞ്ഞു കൊണ്ട് വിഷാദത്തെ നേരിടാമെന്നും ഐറ പറഞ്ഞു. സ്വന്തം ഇഷ്ടവും അനിഷ്ടവും മനസ്സിക്കുക. അപ്പോൾ അതിന് അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുമെന്നും ഐറ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താൻ വിഷാദ രോഗത്തിലൂടെ കടന്നു പോകുന്ന വിവരം ഐറ പറഞ്ഞത്. നാലു വർഷമായി വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നു എന്നും താരം പറഞ്ഞിരുന്നു. മാനസികാരോഗ്യത്തിനായി എന്തു ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് തന്റെ യാത്രയെ കുറിച്ച് തുറന്നു പറയാൻ തീരുമാനിച്ചതെന്നും ഐറ വ്യക്തമാക്കി.