തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ കെ.സി.വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മലങ്കര നസ്രാണികളും കേരള ചരിത്രവും എന്ന പുസ്തകം കണ്ണമ്മൂല കേരള യുനൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ വെച്ച് ഒക്ടോബർ 7 വ്യാഴാഴ്ച വൈകുന്നേരം 5മണിക്ക് ഫിഷറീസ്, സാംസ്‌കാരിക യുവജനകാര്യവകുപ്പു മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. യുനൈറ്റഡ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ.സിഐ ഡേവിഡ് ജോയ് പുസ്തകം ഏറ്റുവാങ്ങും.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ.പ്രിയ വർഗീസ് പുസ്തകം പരിചയപ്പെടുത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് നടക്കുന്ന പ്രകാശനത്തിൽ റവ. ഡോ.നൈനാൻ ജേക്കബ്, കെ.സി.വർഗീസ്, രമ്യ. കെ. ജയപാലൻ എന്നിവർ സംസാരിക്കും.