- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ത്യയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ് സർവ്വീസ് എന്ന ആവശ്യവുമായി കാൽഗറിയിലെ ഇന്ത്യൻ കമ്യൂണിറ്റി രംഗത്ത്; നിവദേനത്തിൽ ഇതുവരെ ഒപ്പിട്ടത് ആയിരക്കണക്കിന് പേർ
കാൽഗറിയുടെ ദക്ഷിണേഷ്യൻ സമൂഹം ഇന്ത്യൻ നഗരമായ ന്യൂഡൽഹിയിലേക്ക് നഗരത്തെ ബന്ധിപ്പിക്കുന്ന ഒരു പുതിയ നേരിട്ടുള്ള ഫ്‌ളൈറ്റ് വേണമെന്നാവശ്യപ്പെട്ട് പെറ്റീഷൻ ആരംഭിച്ചു. ഇത് വരെ ആയിരക്കണക്കിന് പേര ഒപ്പിട്ട് നിവദേനം എയർ കാനഡ പോലുള്ള കമ്പനികൾ മുന്നിലെത്തിക്കുകയാണ് ഉദ്ദേശിക്കുന്നത്.ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് വാൻകൂവർ അല്ലെങ്കിൽ ടൊറന്റോ വഴി പറക്കണം, ഇത് മുതിർന്നവർക്കും കുടുംബങ്ങൾക്കും ഏറെ പ്രയാസകരമാണമെന്നാണ് ഇവർ പറയുന്നത്.
മുകൽ ശർമ്മ എന്ന ഇന്ത്യൻ വംശജൻ തുടങ്ങിവച്ച പെറ്റീഷൻ ഇതുവരെ 7,239 പേർ നിവേദനത്തിൽ ഒപ്പിട്ടു.എയർ കാനഡ അല്ലെങ്കിൽ വെസ്റ്റ്‌ജെറ്റ് പോലുള്ള എയർലൈനുകളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മുകൽ പറയുന്നു.മാത്രമല്ല ആൽബർട്ടയിലും സസ്‌കാച്ചെവാനിലും വർദ്ധിച്ചുവരുന്ന ഇന്ത്യൻ ജനസംഖ്യയെ ഇത് പതിഫലിപ്പിക്കുമെന്നും ഇന്ത്യയും പടിഞ്ഞാറൻ കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും പുതിയ കുടിയേറ്റക്കാരെയും മറ്റ് ദിശകളിലേക്ക് സഞ്ചരിക്കുന്ന സഞ്ചാരികളെയും ആകർഷിക്കുകയും ചെയ്യുമെന്ന് ശർമ്മ പറഞ്ഞു.
മറ്റ് അന്താരാഷ്ട്ര ബിസിനസ്സ് അവസരങ്ങൾക്കുള്ള വാതിൽ തുറക്കുന്നതോടൊപ്പം ബോളിവുഡ് നിർമ്മാതാക്കളുമായും ചലച്ചിത്ര നിർമ്മാതാക്കളുമായും പുതിയ ബന്ധം സ്ഥാപിക്കാൻ ആൽബർട്ടയുടെ സിനിമാ വ്യവസായത്തെ നേരിട്ടുള്ള ഫ്‌ളൈറ്റ് അനുവദിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.