ചില ജർമ്മൻ സംസ്ഥാനങ്ങൾ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാസ്‌ക് ഉപേക്ഷിക്കാൻ അനുവദിച്ചേക്കും. എന്നാൽ അത് കുട്ടികളെ അപകടത്തിലാക്കുകയും കോവിഡ് വർദ്ധനവിന് ആക്കം കൂട്ടുകയും ചെയ്യുമോ എന്ന കാര്യത്തിൽ തർക്കമുയകരുകയാണ്.

ജർമ്മനി ഇപ്പോഴും കോവിഡ് പാൻഡെമിക്കിന്റെ പിടിയിലായിരിക്കുകയും ശരത്കാലം അണുബാധകളുടെ വർദ്ധനവ് കാണുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുകയും ചെയ്യുമ്പോൾ മാസ്‌ക് നീക്കുന്നത് അപകടരമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബർലിനിൽ, ആറാം ക്ലാസ് വരെയുള്ള ക്ലാസുകൾക്ക് തിങ്കളാഴ്ച സ്‌കൂളുകളിൽ നിർബന്ധിത മാസ്‌ക് നിയമം പിൻവലിച്ചിച്ചു,. ബ്രാൻഡൻബർഗിൽ ഇത് ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുമുണ്ട്.ബവേറിയയിലും തിങ്കളാഴ്ച ക്ലാസ് മുറികളിൽ മാസ്‌ക് ആവശ്യകത നീക്കം ചെയ്തു.

ബാഡൻ-വുർട്ടെംബർഗിലും സാക്‌സോണിയിലും സമാനമായ ഒരു നടപടി പരിഗണിക്കപ്പെടുന്നു. സാർലാൻഡിൽ, വെള്ളിയാഴ്ച മുതൽ സ്‌കൂളുകളിൽ മാസ്‌കുകൾ ആവശ്യമില്ല.കുട്ടികൾക്ക് മാസ്‌ക് ധരിക്കുന്നത് തുടരാൻ അവർക്ക് തീരുമാനിക്കാമെങ്കിലും അത് ഇനി നിർബന്ധമല്ല.എന്നിട്ടും ചട്ടങ്ങൾ ലഘൂകരിക്കുന്നതിനെച്ചൊല്ലി ഒരു തർക്കം ഉ.യരുന്നുണ്ട്. ബെർലിൻ പ്രൈമറി സ്‌കൂളുകളിലെ മാസ്‌ക് ആവശ്യകത അവസാനിപ്പിക്കുന്നതിനെതിരായ ഒരു ഹർജി തിങ്കളാഴ്ചയോടെ 1,900 ഒപ്പുകൾ ശേഖരിച്ചു.