മസ്‌കറ്റ്: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ബാധിത ഗവർണറേറ്റുകളിലെ മുഴുവൻ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന ഗവർണറേറ്റുകളിൽ ഒക്ടോബർഅഞ്ചു മുതൽ ഏഴു വരെ മുഴുവൻപൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി ആയിരിക്കും. മസ്‌കറ്റ്, അല് ദാഹിറ ഗവർണറേറ്റുകളിൽ ഇന്ന് അവധി നല്കി.

ശഹീൻ ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. നോർത്ത് അൽ ബാതിനയിൽ മാത്രം ഏഴ് പേർ മരിച്ചു. റുസ്താഖ് വിലായതിലെ അൽ സെയ്ൽ വാദിയിൽ കാണാതായയാളുടെ മൃതദേഹം ലഭിച്ചു. ഇന്നലെ ഒരു.
ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചിരുന്നു. അതിനിടെ, ശഹീൻ ചുഴലിക്കാറ്റിന്റെ പ്രത്യക്ഷ ആഘാതം രാജ്യത്ത് അവസാനിച്ചതായി നാഷണൽ മൾട്ടി ഹസാർഡ് ആൻഡ് ഏർളി വാണിങ് സിസ്റ്റം അറിയിച്ചു.

സൗദി അറേബ്യൻ അതിർത്തിക്ക് സമീപം അൽ ദാഹിറ ഗവർണറേറ്റിന്റെ തെക്കുപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദം ശക്തി കുറഞ്ഞ് അപ്രത്യക്ഷമായത്. അൽ ഹജർ പർവതനിരകളിൽ മഴക്ക് സാധ്യതയുണ്ട്.