- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ബാബു മഠത്തിൽപറമ്പിലിന് യാത്രാമംഗളങ്ങൾ
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയിൽ ഏഴു വർഷക്കാലം ത്യാഗോജ്വലമായ സേവനം അനുഷ്ഠിച്ചശേഷം ഫിലഡൽഫിയ സെന്റ് ജൂഡ് മലങ്കര കാത്തലിക് ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഫാ. ബാബു മഠത്തിൽപറമ്പിലിന് ഷിക്കാഗോ സമൂഹം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും, പാസ്റ്ററൽ സെന്റർ ഡയറക്ടർ, പഴശിരാജ കോളജ് ബർസാർ എന്നീ നിലകളിലും പ്രവർത്തിച്ച ബാബു അച്ചൻ 2014-ലാണ് ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയായി ചാർജെടുത്തത്. മലങ്കര കത്തോലിക്കാ ഇടവക വികാരി എന്നതിലപ്പുറം ഷിക്കാഗോയിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലും, എക്യൂമെനിക്കൽ മേഖലകളിലും ബാബു അച്ചൻ നിറസാന്നിധ്യമായിരുന്നു.
സെപ്റ്റംബർ 26-നു മലങ്കര കത്തോലിക്കാ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം .യാത്രയയപ്പ് സമ്മേളനം നടന്നു. തദവസരത്തിൽ ഇടവക സെക്രട്ടറി സിബി ദാനിയേൽ ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ഹാം ജോസഫ്, ഫാ. ആന്റണി തുണ്ടത്തിൽ എന്നിവർ ഭാവുകങ്ങൾ നേർന്ന് സംസാരിച്ചു.
ഇടവകയുടെ പ്രതിനിധികളായി മുൻ സെക്രട്ടറിമാരായ ബെഞ്ചമിൻ തോമസ്, മിനോയി വർഗീസ്, മുൻ ട്രസ്റ്റി ബിനു ഏബ്രഹാം, ജമനി പ്ലാമൂട്ടിൽ (യുവജന പ്രതിനിധി), സുജ സ്റ്റാൻലി (മദേഴ്സ് ഫോറം), എയ്ഡൻ വർഗീസ് (സൺഡേ സ്‌കൂൾ വിദ്യാർത്ഥി), ജോർജ് പ്ലാമൂട്ടിൽ, വിൻസെന്റ് ചന്ദ്രബോസ് (മെയിന്റനൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ബാബു അച്ചന്റെ സേവനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു.
ഇടവകയുടെ പാരിതോഷികം രഞ്ജൻ ഏബ്രഹാമും, മദേഴ്സ് ഫോറത്തിന്റെ പാരിതോഷികം അസികാ വിൻസെന്റും അച്ചന് സമ്മാനിച്ചു.
ഷിക്കാഗോയിലെ മറ്റ് സമൂഹങ്ങളെ പ്രതിനിധീകരിച്ച് ജസി റിൻസി ബാബു അച്ചനെ അനുമോദിക്കുകയും ഭാവുകങ്ങൾ നേരുകയും ചെയ്തു.
അച്ചന്റെ മറുപടി പ്രസംഗത്തിൽ തനിക്ക് ലഭിച്ച എല്ലാ നന്മകൾക്കും ദൈവത്തിന് നന്ദി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷക്കാലം തനിക്ക് ലഭിച്ച എല്ലാ സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദിയും സ്നേഹവും അറിയിച്ചു.
സമ്മേളത്തിൽ സംബന്ധിച്ച ഏവർക്കും ട്രഷറർ രഞ്ജൻ ഏബ്രഹാം നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു. ലിയാന സാജൻ ആയിരുന്നു സമ്മേളനത്തിന്റെ എം.സി.