എഡ്മൺടൺ : കാനഡ എഡ്മൺടണിൽ താമസമാക്കിയിരുന്ന, പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളിൽ വീട്ടിൽ സോമശേഖരൻ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായർ (41) ബ്രാംപ്ടണിൽ അന്തരിച്ചു.

മൂന്നു മാസം മുൻപാണ് ഇദ്ദേഹം ബ്രാംപ്ടണിലേക്ക് മാറിയത്. എഡ്മൺടൺ എൻ.എസ്.എസ് സംഘടനയിലും , മറ്റു സാമൂഹ്യ സേവനപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന മനോജ് നായർ നല്ലൊരു ഗായകൻകൂടി ആയിരുന്നു.

ഭാര്യ അമ്പിളി നായർ ഖത്തറിൽ, ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്നു. മക്കൾ: ആര്യൻ, അർജ്ജുൻ, സഹോദരൻ അശോകൻ നായർ.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. സംസ്‌ക്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും