തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായി. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ട്.

വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു. വിതുര ഫയർഫോഴ്സും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.