- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്ടോബർ മാസം ഹിന്ദു പൈതൃകമാസമായി ആചരിക്കാനൊരുങ്ങി ഡാളസ് സിറ്റി; സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹിന്ദു സംഘടനകൾ
ഡാളസ് : ഡാളസ് സിറ്റി ഒക്ടോബർ മാസം ഹിന്ദു പൈതൃക മാസംആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഡാളസ് സിറ്റി മേയർ എറിക്ക് ജോൺസൺ പുറത്തുവിട്ടു.
വേൾഡ് ഹിന്ദൂസ് കൗൺസിൽ ഓഫ് അമേരിക്ക ഒക്ടോബർ മാസം ഹിന്ദു ഹെരിറ്റേജ് മാസമായി ആചരിക്കുന്നതിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചാണ് ഡാളസ് സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഹിന്ദുക്കൾ ധാരാളമായി തിങ്ങിപാർക്കുന്ന ഡാളസ്സിൽ അവർ സമൂഹത്തിന് നൽകിയ വിലയേറിയ സംഭാവന നാളെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ഈ മാസം പ്രത്യേകമായി വേർതിരിച്ചിരിക്കുകയാണ്.
അമേരിക്കയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഹൈന്ദവ വിശ്വാസ സമൂഹം അതിൽ നിലനിൽക്കുന്ന ഫാമിലി വാല്യൂസ്, വിദ്യാഭ്യാസരംഗത്ത് അവർ നൽകിയിരിക്കുന്ന വിലമതിക്കാനാവാത്ത സംഭാവനകൾ, പ്രൊഫഷ്ണൽ കോൺട്രിബ്യൂഷൻ എന്നിവ ഈ മാസം പ്രത്യേകം ആദരിക്കപ്പെടും.
ഹിന്ദു ആഘോഷങ്ങളായ നവരാത്രി, ദീവാളി, ദുർഗാപൂജ തുടങ്ങിയ മൂന്നു പ്രധാന ഉത്സവങ്ങൾ ഒക്ടോബർ മാസമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നി്ന്നും ഇവിടെ പാർക്കുന്ന ഹൈന്ദവവിശ്വാസികൾ ഡാളസ് സിറ്റഇയുടെ തീരുമാനത്തിൽ അഭിമാനിക്കുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംഘടനകൾ സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.