- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അദ്ധ്യാപകർക്ക് വാക്‌സിൻ നിർബന്ധമാക്കുന്ന കാര്യം പരിഗണനയിൽ ഇല്ല; വാക്‌സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ; ഓക്ലന്റിൽ 18 മുതൽ സ്‌കൂൾ തുറക്കും
രാജ്യമെമ്പാടുമുള്ള കുത്തിവയ്പ് എടുക്കാത്ത അദ്ധ്യാപകർക്ക് ഉടൻ തന്നെ കടുത്ത കോവിഡ് -19 നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിൻസ് ആണ് സ്‌കൂൾ അദ്ധ്യാപകർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നിർബന്ധമാണോ എന്ന് പറയാതെ ഇതുവരെ ഒരു വാക്‌സിനും ലഭിക്കാത്തവർക്ക് കർശനമായ നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് മാത്രമേ പ്രതിരോധ കുത്തിവയ്‌പ്പ് നൽകാനാകൂ. അതുകൊണ്ട് തന്നെ കുട്ടികൾക്ക് വാക്‌സിൻ ഇല്ലാത്തതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.ഈ ഘട്ടത്തിൽ, ലെവൽ 3 റോഡ് മാപ്പിന്റെ ഭാഗമായി ഒക്ടോബർ 18 -ന് സ്‌കൂൾ അവധിക്ക് ശേഷം ഓക്ക്ലാൻഡിലെ സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷയും ഉണ്ട്.
ഫെയ്‌സ് മാസ്‌കുകൾ, ടെസ്റ്റിങ്, ജീവനക്കാർക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പുകൾ എന്നിവയ്ക്കുള്ള ആവശ്യകതകൾ ഹിപ്കിൻസ് പരിശോധിക്കുന്നുണ്ടെന്നും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് ആലോചിക്കുന്നതെന്നും പ്രധാനമന്ത്രിയും അറിയിച്ചു.
ബുധനാഴ്‌ച്ചയോടെ രാജ്യത്തെ ചൈൽഡ്ഹുഡ് സെന്ററുകൾ വ്യാപകമായി തുറക്കുമ്പോൾ അദ്ധ്യാപകരുടെ വാക്‌സിനേഷൻ സബന്ധിച്ച് മാതാപിതാക്കൾക്ക് യാതൊരു ഉറപ്പുമില്ല, അവർ ഉണ്ടോയെന്ന് പരിശോധിക്കാൻ മാർഗവുമില്ലാത്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.