ടുത്ത വർഷം വരെ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺഅറിയിച്ചു.വിദഗ്ദ്ധരായ കുടിയേറ്റക്കാരും വിദ്യാർത്ഥികളും മടങ്ങിവരുന്നതിന് ഉയർന്ന മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

എന്നാല് വാക്‌സിന് സ്വീകരിച്ച പൗരന്മാർക്കും സ്ഥിരം താമസക്കാർക്കും വിദേശയാത്രകൾക്ക് തടസ്സമില്ല. അടുത്ത മാസം മുതലായിരിക്കും ഇതിന് അനുമതി. നവംബര് മുതലായിരിക്കും ഓസട്രേലിയന് പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര അനുവദിക്കുക. കഴിഞ്ഞ മാർച്ചിലാണ് പൗരന്മാര് വിദേശയാത്ര നടത്തുന്നത് വിലക്കി ഓസ്‌ട്രേലിയന് സര്ക്കാര് ഉത്തരവിറക്കിയത്.

മുന്ഗണനാ ക്രമത്തില് ഓസ്‌ട്രേലിയന് പൗരന്മാര്ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന് പ്രഥമ പരിഗണന നല്കുക. ശേഷം അന്താരാഷ്ട്ര വിദ്യാര്ത്ഥികൾക്കും വിദ്ഗധ കുടിയേറ്റ തൊഴിലാളികള്ക്കും പ്രവേശനം അനുവദിക്കും.