- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചേക്കും; നടപടി ലിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയുക എന്ന ലക്ഷ്യത്തോടെ
കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ നീക്കം. വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ പെർമിറ്റ് സംവിധാനം പരിഷ്കരിക്കാൻ അധികൃതർ ഒരുങ്ങുന്നത്.
മന്ത്രിസഭാ നിർദേശപ്രകാരം തൊഴിൽ പെർമിറ്റ് ഫീസ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പൊളിച്ചെഴുതുന്നത് സംബന്ധിച്ച് മാൻപവർ അഥോറിറ്റി പഠനം നടത്തും. 2022 അവസാന പാദത്തിലാണ് നിർദ്ദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ഓരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാനും സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കാനും നീക്കമുണ്ട്.ആദ്യഘട്ടത്തിൽ ഇത് അഞ്ച് ശതമാനമായും ക്രമേണ വർധിപ്പിച്ച് 20 ശതമാനത്തിലെത്തിക്കാനുമാണ് പദ്ധതി .
Next Story