- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത ശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: മാണി സി കാപ്പൻ
പാലാ: ജീവിതശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മീനച്ചിൽ പഞ്ചായത്തിലെ സ്പോർട്സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലിൽ, ബിജു ടി ബി, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി വി, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, സെക്രട്ടറി എം സുശീൽ എന്നിവർ പ്രസംഗിച്ചു.
85.42 ലക്ഷം രൂപ ചെലവൊഴിച്ചാണ് പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ 52 ലക്ഷം രൂപയുടെ ഫിറ്റ്‌നസ് ഉപകരണങ്ങൾ ഉണ്ടാവും. മീനച്ചിൽപഞ്ചായത്തിന്റെ കീഴിലുള്ള പൈക ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിലാണ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഫിറ്റ്‌നസ് സെന്റർ സ്ഥാപിക്കുന്നത്. ഇ പി ജയരാജൻ മന്ത്രിയായിരുന്ന കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പാലായിൽ അനുവദിച്ച സെന്റർ മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരമാണ് മീനച്ചിൽ പഞ്ചായത്തിൽ അനുവദിച്ചത്.