- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് സെന്റ് പോൾസ് കർഷകശ്രീ അവാർഡ് അലക്സ് അബ്രഹാമിന്
ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമാ പാരിഷ് മിഷൻ ഈ വർഷത്തെ കർഷകശ്രീ അവാർഡിന് അലക്സ് അബ്രഹാമിനെ തിരഞ്ഞെടുത്തു.ഒക്ടോബർ 4 ഞായറാഴ്ച വൈകീട്ട് നടന്ന പ്രത്യേക ചടങ്ങിൽ ഇടവക വികാരി റവ.മാത്യൂസ് ജോസഫ് അലക്സ് അബ്രഹാമിന് അവാർഡ് നൽകി ആദരിച്ചു.
പ്രത്യേക ജൂറിയാണ് കർഷകശ്രീ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഇതിന് നേതൃത്വം നൽകിയ സെക്രട്ടറി റോബിൻ ചേലങ്കരി പറഞ്ഞു. കെ.എസ്.മാത്യൂ(സീനിയർ മെമ്പർ) ആശംസകൾ നേർന്നു.
ഫോർണി സിറ്റിയിൽ വീടിനു ചുറ്റും മനോഹരമായി കൃഷിത്തോട്ടം വെച്ചുപിടിപ്പിച്ചിട്ടുള്ളത് പ്രത്യേകം ആകർഷകമാണ്. ആപ്പിൾ, മുന്തിരി, പയറ്, കുമ്പളങ്ങ, ചേന, പാവക്ക, ചുവന്നുള്ളി, മുരിങ്ങക്കാ, വെണ്ടക്കായ, തക്കാളി തുടങ്ങിയ എല്ലാ കാർഷിക വിഭവങ്ങളും ഇവിടെ സുലഭമായി വളരുന്നു.
ഞാനും ഭാര്യയും കുഞ്ഞുങ്ങളും കൃഷി വളരെ ഇഷ്ടപ്പെടുന്നു. തന്റെ എല്ലാ വിജയങ്ങൾക്കും പുറകിൽ ഭാര്യ റജിയും മക്കളായ കെസ്സിയ, കിരൺ, അരുൺ എന്നിവരുടെ നിർലോഭമായ സഹകരണം ഉണ്ടായിരുന്നതായി അലക്സ് അബ്രഹാം പറഞ്ഞു.
തികച്ചും പ്രകൃതിദത്തമായ വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തനിക്കു ലഭിച്ച കാർഷീകാദായങ്ങളുടെ വലിയൊരു പങ്ക് ദേവാലയത്തിൽ സമർപ്പിക്കുന്നതിനും അലക്സ് തയ്യാറായിട്ടുണ്ട്. എല്ലാ അനുഗ്രഹങ്ങളുടെയും പുറകിൽ ദൈവകൃപ ഉണ്ടെന്ന് പൂർണ്ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അലക്സ് അബ്രഹാം.