- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അലിഗഡ് അലുംമിനി അസോസ്സിയേഷൻ 'സർ സയ്യദ് ഡേ 2021' ഒക്ടാബർ 17 ന്
ഹൂസ്റ്റൺ : അലിഗഡ് മുസ്ലിം സർവകലാശാല പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷൻ ഒക്ടാബർ 17 ഞായറാഴ്ച സൂം പൽറ്റ്ഫോം വഴി സർ സയ്യദ് ഡേ 2021 ആഘോഷിക്കുന്നു .
അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനായ സയ്യദ് അഹമ്മദ് ഖാൻ 1817 ഒക്ടോബർ 17 ന് ഡൽഹിയിൽ ജനിച്ചു . മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനായ വ്യക്തിയായിരുന്നു സർ സയ്യദ്.
ഒക്ടാബർ 17 ഞായറാഴ്ച വൈകീട്ട് 7.45 ന് ആരംഭിക്കുന്ന ചടങ്ങിൽ ചീഫ് ഗസ്റ്റായി എത്തുന്നത് ഇസ്ലാമിനെക്കുറിച്ചും ഇന്ത്യൻ മുസ്ലിംങ്ങളെക്കുറിച്ചും അഗാധ പാണ്ഡിത്യമുള്ള പ്രൊഫ : അക്തറുൾ വാസിയാണ്, ഗസ്റ്റ് ഓഫ് ഹോണർ കമ്യുണിക്കേഷൻസ് ശാസ്ത്രജ്ഞനും ,കോളമിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ :ഷാഫി ക്വദിയാണ് .
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണെമെന്ന് സംഘടനാ സെക്രട്ടറി ഷാ ഫൈസൽ ഖാൻ അഭ്യർത്ഥിച്ചു . കൂടുതൽ വിവരങ്ങൾക്ക് amualumnihouston@gmail.com മായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു