സ്ലോ സിറ്റി കൗൺസിൽ തലസ്ഥാനത്തെ പാർക്കിങ് സംവിധാനത്തിൽ അടിമുടി പരിഷ്‌കരിക്കാൻ സാധ്യത. തങ്ങളുടെ കാറുകൾ സ്വകാര്യ ഭൂമിയിൽ എവിടെ പാർക്ക് ചെയ്താലും ഫീസ് ഈടാക്കാൻ കഴിയുന്ന സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ വാഹനങ്ങൾ ജോലി സ്ഥലത്തോ ഷോപ്പിങ് സെന്ററുകളിലോ പാർക്ക് ചെയ്താലും ഫീസ് ഈടാക്കേണ്ടി വരും.

2022 -ലെ ബജറ്റ് നിർദ്ദേശത്തിൽ, ആണ് ഓസ്ലോ സിറ്റി കൗൺസിൽ നഗരത്തിലെ മലിനീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതിനായി ഭാഗമായി ഷോപ്പിങ് സെന്ററുകളും ജോലിസ്ഥലങ്ങളും പോലുള്ള സ്വകാര്യ ഭൂമിയിൽ പാർക്കിങ് ചാർജ് നടപ്പിലാക്കാൻ നിർദ്ദേശം കൊണ്ട് വന്നിരിക്കുന്നത്.

പരിസ്ഥി മലീനീകരണം കുറയ്ക്കാൻ പൊതുഗതാഗതത്തിന്റെ വർദ്ധിച്ച ഉപയോഗം കുറച്ച് നടത്തം, ബിസിനസ്സ് യാത്രകൾക്കായി സൈക്ലിങ് എന്നിവ ഉത്തേജിപ്പിക്കുന്നതിന്, 'നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.പാർക്കിങ് ചാർജുകളുടെ ലക്ഷ്യം, പരിസ്ഥിതി സൗഹൃദ ഗതാഗത രീതികൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ്.

കാൽനടയാത്ര, സൈക്കിൾ, പൊതുഗതാഗതം എന്നിവയിലൂടെ യാത്രകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഓസ്ലോയിലെ കാലാവസ്ഥാ ഉദ്വമനത്തിന്റെ പകുതിയോളവും റോഡ് ട്രാഫിക്കാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സർക്കാരിൽ നിന്ന് ഫീസ് നടപ്പാക്കാനുള്ള അധികാരം നഗരസഭയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ പുതിയ ചാർജുകളുടെ വില, പണം എങ്ങനെ ശേഖരിക്കുമെന്നും വരുമാനം എങ്ങനെ ചെലവഴിക്കുമെന്നും ഇതുവരെ വ്യക്തമല്ല.

ഓസ്ലോയിലെ പാർക്കിങ് നിലവിൽ മുനിസിപ്പൽ, സ്വകാര്യ മേഖലകളായി തിരിച്ചിരിക്കുന്നു, മേഖലയെ ആശ്രയിച്ച് വ്യത്യസ്ത വിലകളും സമയ നിയന്ത്രണങ്ങളും. ഒരു മഞ്ഞ മേഖലയിലെ പാർക്കിംഗിന് പ്രതിദിനം 209 ക്രോണർ ചെലവാകും.