- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീടുകളിൽ 10 പേർക്ക് വരെ ഒത്തുകൂടാം; വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 100 പേർക്ക് പങ്കെടുക്കാം; സ്കൂളുകൾ ഈ മാസം അവസാനത്തോടെ തുറക്കും;ന്യൂസൗത്ത് വെയ്ൽസിൽ തിങ്കളാഴ്ച്ച മുതൽ ഇളവുകൾ;ക്വീൻസ്ലാന്റ് ഹോം ക്വാറന്റൈൻ തിങ്കളാഴ്ച മുതൽ
നൂറ് ദിവസത്തിലേറെയായി ലോക്ക്ഡൗണിൽ കഴിയുന്ന ന്യൂ സൗത്ത് വെയിൽസിൽ, ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ പിൻവലിച്ചുകൊണ്ടുള്ള ഇളവുകൾ തുടങ്ങും. നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പുറത്തുവിട്ടിരുന്നു. ഈ മാർഗരേഖയുടെ ഒന്നാം ഘട്ടം പ്രകാരമാണ് ഒക്ടോബർ 11 മുതൽ സംസ്ഥാനത്ത് ഇളവുകൾ നടപ്പാക്കി തുടങ്ങുന്നത്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കാകും ഒക്ടോബർ 11 മുതൽ ഈ ഇളവുകൾ ലഭിക്കുന്നത്.വീടുകളിൽ 10 പേർക്ക് ഒത്തുചേരാം (നേരത്തെ അഞ്ച് പേർക്കായിരുന്നു ഒത്തുചേരൽ അനുവദിച്ചിരുന്നത്),കെട്ടിടത്തിന് പുറത്ത് 30 മുതിർന്നവർക്ക് ഒത്തുചേരാം,കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങൾ തുറക്കും.വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 100 പേർക്ക് പങ്കെടുക്കാം,ഒക്ടോബർ 25 മുതൽ കുട്ടികൾക്ക് സ്‌കൂളുകളിലേക്ക് മടങ്ങാം. നിരവധി കോവിഡ് സുരക്ഷാ പദ്ധതികളാകും ഇവിടെ നടപ്പാക്കുന്നത്.കിന്റർഗാർട്ടൻ, ഒന്നാം ക്ലാസ്, 12 ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒക്ടോബർ 18 മുതൽ സ്‌കൂളികളിൽ തിരിച്ചെത്താം.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനേഷൻ 80 ശതമാനമാകുന്നതോടെ നടപ്പാക്കുന്ന ഇളവുകളും പ്രീമിയർ പ്രഖ്യാപിച്ചിട്ടുണ്ട്.ഓഫീസ് കെട്ടിടങ്ങളിൽ മാസ്‌ക് നിർബന്ധമല്ലവീടുകളിൽ 20 പേർക്ക് ഒത്തുകൂടാംകെട്ടിടത്തിന് പുറത്ത് 50 പേർക്ക് ഒത്തുചേരാം.കെട്ടിടത്തിന് പുറത്ത് നടക്കുന്ന ടിക്കറ്റ് വച്ചുള്ള പരിപാടികൾക്ക് 3,000 പേർക്ക് പങ്കെടുക്കാം.
ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലുള്ള ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒക്ടോബർ 11 മുതൽ തൊഴിലിടങ്ങളിലേക്ക് മടങ്ങാമെന്ന് പുതിയ ഡെപ്യൂട്ടി പ്രീമിയർ പോൾ ടൂൾ അറിയിച്ചു. എന്നാൽ, രണ്ടാം ഡോസ് സ്വീകരിക്കാനായി ഇവർക്ക് നവംബർ ഒന്ന് വരെ സമയം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രേലിയയുടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ക്വീൻസ്ലാന്റുകാർക്ക് തിരിച്ചെത്താനായി ക്വീൻസ്ലാന്റ് ഹോം ക്വാറന്റൈൻ നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി തിങ്കളാഴ്ച തുടങ്ങും.രാജ്യത്ത് കോവിഡ് ബാധ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ക്വീൻസ്ലാന്റുകാർക്കാണ് സംസ്ഥാനത്ത് ഹോം ക്വാറന്റൈൻ ചെയ്യാൻ കഴിയുന്നത്.
തിങ്കളാഴ്ച മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ 1,000 ക്വീൻസ്ലാന്റുകാർക്കാണ് പങ്കെടുക്കാൻ കഴിയുക. ഹോം ക്വാറന്റൈൻ ചെയ്യാൻ യോഗ്യരായവർ ഒക്ടോബർ 11 മുതൽ വിമാനമാർഗം വേണം സംസ്ഥാനത്തേക്കെത്താൻ.നിലവിലെ പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് ചില നിബന്ധനകളും സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്.
പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷം മാത്രേമ ഇവർക്ക് ഹോം ക്വാറന്റൈൻ പദ്ധതിയിൽ പങ്കെടുക്കാൻ കഴിയൂ. ഹോം ക്വാറന്റൈൻ ചെയ്യുന്നവർ പൂർണമായും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്താനാണിതെന്ന് ക്വീൻസ്ലാന്റ് ആരോഗ്യ മന്ത്രി യുവേറ്റ് ഡാത്ത്വ്യക്തമാക്കി.
ഇവർ യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് കോവിഡ് നെഗറ്റീവ് ആകണം
ഹോം ക്വാറന്റൈൻ ചെയ്യുന്നവർക്ക് താമസിക്കാൻ വീട് ഉണ്ടായിരിക്കണം. അതും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താത്ത വിധത്തിൽ പ്രവേശനം ഉള്ള വീടാകണം.
ക്വാറന്റൈൻ ചെയ്യുന്ന വീടുകൾ ബ്രിസ്ബൈൻ വിമാനത്താവളത്തിൽ നിന്ന് രണ്ട് മണിക്കൂർ ദൂരത്തിനുള്ളിൽ ആയിരിക്കണംവീട്ടിലുള്ള എല്ലാവരും ക്വാറന്റൈൻ ചെയ്യണം
ഇവർക്ക് ആപ്പ് ഉപയോഗിക്കാനായി സ്മാർട്ട് ഫോൺ ഉണ്ടാവണം. ഹോം ക്വാറന്റൈൻ ചെയ്യുന്നവരെ ആപ്പ് വഴിയാകും നിരീക്ഷിക്കുന്നത്.വീട്ടിൽ 14 ദിവസത്തേക്ക് വേണ്ട ഭക്ഷണപദാർത്ഥങ്ങളും, മറ്റ് അവശ്യ സാധനങ്ങളും ഉണ്ടായിരിക്കണംസർക്കാർ നിർദ്ദേശിക്കുന്ന വിമാനത്തിൽ വേണം എത്താൻ14 ദിവസത്തെ ക്വാറന്റൈന്റെ ആദ്യ ദിവസവും, അഞ്ചാം ദിവസവും, 12 ആം ദിവസവും ഡ്രൈവ് ത്രൂ വഴി PCR പരിശോധന നടത്തണം