മെറ്റേണിറ്റി ഹോസ്പിറ്റലുകളിലെ നിയന്ത്രണങ്ങൾ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നിരത്തിലിറങ്ങിയത് നൂറ് കണക്കിന് സ്ത്രീകളും ഗർഭിണികളും.രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നിലവിലുള്ളപ്പോഴും മിക്ക ആശുപത്രികളും ഗർഭിണികൾക്കൊപ്പം പങ്കാളികളെ അനുവദിക്കുന്നില്ലെന്ന ആരോപണം ആണ് ഉയരുന്നത്..ലിയൻസ്റ്റെർ ഹൗസിനു മുന്നിൽ ആണ് നിരവധി ഗർഭിണികളായ സ്ത്രീകളും പങ്കാളികളുമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.

ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റുമെന്ന് നേരത്തെ മന്ത്രിയും ആരോഗ്യവകുപ്പും ഉറപ്പു തന്നിരുന്നതാണെന്നും എന്നാൽ പല ആശുപത്രികളും ഇപ്പോളും പങ്കാളികളെ സ്ത്രീകൾക്കൊപ്പം പ്രവേശിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിച്ചു.

' ബെറ്റർ മെറ്റേണിറ്റി കെയർ ' എന്ന പേരിൽ പ്രചരണം നടത്താൻ ഇവർ ഒരു കൂട്ടായ്മ തന്നെ രൂപീകരിച്ചു കഴിഞ്ഞു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവ് തങ്ങൾക്കും അനുവദിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.