ദോഹ. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. . ജി51 ഹാൾ രണ്ടിലാണ് കെ.ബി.എഫ് പവലിയൻ. ഇന്നലെയാരംഭിച്ച പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെ. ബി. എഫ് കയ്യടി നേടി.

ഗൾഫ് മേഖലയിലെ നിർമ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദർശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തർ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും.

നിത്യവും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 9 മണി വരെ നടക്കുന്ന പ്രദർശനത്തിൽ വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.