പൂർവ വിദ്യാർത്ഥികൾക്കായി 6 മാസം നീണ്ടുനിൽക്കുന്ന കായിക മൽസരങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌ക്കൂളായ എം. ഇ. എസ്. ഇന്ത്യൻ സ്‌ക്കൂൾ അലൂംനി .

ഒക്ടോബർ 8 ന് ആരംഭിക്കുന്ന സിറ്റി എക്സ്ചേഞ്ച് ഫുട്ബോൾ ടൂർണമെന്റോടെയാണ് പരിപാടികൾ ആരംഭിക്കുകയെന്ന് അലുംനി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകൾ മാറ്റുരക്കുന്ന സെവൻസ് ഫുട്ബോൾ മൽസരം 5 ആഴ്ച നീണ്ടുനിൽക്കും. നവംബർ 5 നായിരിക്കും കാൽപന്തുകളിയുടെ കലാശക്കൊട്ട്.

നവംബർ അവസാനം നടക്കുന്ന ക്രിക്കറ്റ് മൽസരം, ഫെബ്രവരിയിൽ നടക്കുന്ന വോളി ബോൾ, ത്രോ ബോൾ, ഏപ്രിലിൽ നടക്കാനിരിക്കുന്ന ഇ സ്പോർട്സ് , ബാറ്റ് മിന്റൺ എന്നിവയാണ് ആസൂത്രണം ചെയ്ത പ്രധാന കായിക പരിപാടികൾ.

എം. ഇ. എസ്. ഇന്ത്യൻ സ്‌ക്കൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ അലൂംനി പ്രസിഡണ്ട് ഷഹീൻ മുഹമ്മദ് ഷാഫി, ടൂർണമെന്റ് ചീഫ് നിഹാദ് അലി, വൈസ് പ്രസിഡന്റ് ഫാസിൽ ഹമീദ്, ടൂർണമെന്റ്് ടൈറ്റിൽ സ്പോൺസറായ സിറ്റി എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഷാനിബ് ശംസുദ്ധീൻ, മറ്റു പ്രായോജകരായ തലബാത് ഖത്തർ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ്‌കോ മിഗുൽ ഡിസൂസ, സാവോയ് ഇൻഷ്യൂറൻസ് സി.ഇ. ഒ. ജെറി ബഷീർ, തെലങ്കാന ഫുഡ്സ് മാനേജിങ് ഡയറക്ടർ പ്രവീൺ ബുയാനി എന്നിവർ പങ്കെടുത്തു