ദുബായ്: പന്തളം എൻഎസ്എസ് പോളിടെക്നിക് കോളേജിന്റെ ഗ്ലോബൽ അലുംനി ആയ പാം ഇന്റർനാഷണലിന്റെ ഓണാഘോഷം 'നീരദ ശ്യാമളം' എന്ന പേരിൽ 2021 ഒക്ടോബർ എട്ടാം തീയതി അജ്മാനിലുള്ള ക്രൗൺ പാലസ് ഹോട്ടലിൽ വച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ സമുചിതമായ രീതിയിൽ കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. പാം പ്രസിഡണ്ട് ഉണ്ണികൃഷ്ണ പിള്ള അദ്ധ്യക്ഷ പദവി വഹിക്കുന്ന പ്രസ്തുത ചടങ്ങിൽ മലയാള മനോരമ ദുബായ് ബ്യുറോ ചീഫ് രാജു മാത്യു മുഖ്യാതിഥി ആയിരിക്കും.

'നീരദ ശ്യാമളം' എന്ന പ്രസ്തുത പരിപാടിയിൽ വ്യത്യസ്തമായ പല കലാവിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഡഅഋ യിലെ പ്രമുഖ ചാനലായ UBL TV യുടെ ലൈവ് പ്രോഗ്രാമായ 'D -Tunes' മ്യൂസിക്കൽ ഇവന്റ് ഈ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്. കോവിഡ് വാരിയയേഴ്സിനുള്ള 'കർമ്മസേവ ' അവാർഡുകളുടെ വിതരണം, അക്കാഡമിക് നേട്ടങ്ങൾ കൈവരിച്ച പാം കുടുംബാംഗങ്ങളെ ആദരിക്കൽ, ആതുര ശ്രുശൂഷ രംഗത്തു നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന പാം കുടുംബാ ന്ഗങ്ങൾക്കു 'സല്യൂട്ട് ദി ഏഞ്ചൽസ് ' എന്നീ പരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യ, ' വാക്കരങ്ങ് ' എന്ന ഗാന സമസ്യ എന്നിവ ഉൾപ്പെടുത്തി വളരെ സവിശേഷമായ പരിപാടികളാൽ സമൃദ്ധമായിരിക്കും.

പാം ഇന്റർനാഷണൽ മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങളുടെ മുഖ്യ ധാരയിൽ 'കർമ്മ ' പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും, 'കർമ്മ ജീവൻ ' ഡയാലിസിസ് യൂണിറ്റും, ഭവനദാന പദ്ധതിയായ 'കർമ്മ ദീപം ' എന്നിവ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളായി തിളങ്ങുന്നു. ഈ വക പ്രവർത്തനങ്ങളോടൊപ്പം തന്നെ തൊഴിൽ നഷ്ടപ്പെട്ട കുറെ ഏറെപ്പേരെ തിരികെ ജോലി നേടിയെടുക്കുന്നതിലേക്കായി ഇപ്പോഴും കഠിന യജ്ഞത്തിൽ ഏർപ്പെട്ടു വരികയാണ് പാമിന്റെ മറ്റൊരു ്രൈഡവ് ആയ കർമ്മ ജോബ് സെല്ലിലൂടെ.

പാം രക്ഷാധികാരി സി.എസ്. മോഹൻ, ജനറൽ സെക്രട്ടറി ജിഷ്ണു ഗോപാൽ, ട്രെഷറർ  വേണുഗോപാൽ എന്നിവർ കൂടി പങ്കെടുക്കുന്ന ഈ പരിപാടിയുടെ കൺവീനർമാർ സീനിലും, . അനിലും ആണ് .

പാം കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള കൂട്ടായ്മ അവതരിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വമ്പിച്ച വിജയമാക്കുവാൻ എല്ലാവരുടെയും സഹകരണം സംഘാടകർ പ്രതീക്ഷിക്കുന്നു.