കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സെൻട്രൽ ടാക്സസ് ആൻഡ് എക്സൈസ് തിരുവനന്തപുരം സോൺ കൊച്ചി കമ്മീഷണറേറ്റിൽ ഖദി തുണിത്തരങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. ഖാദി സ്റ്റാളിന്റെ ഉദ്ഘാടനം സെൻട്രൽ ടാക്സസ് ആൻഡ് എക്സൈസ് ചീഫ് കമ്മീഷണർ ശ്യാം രാജ് പ്രസാദ് നിർവ്വഹിച്ചു. കമ്മീഷണർ (ഓഡിറ്റ്) ഡോ. ടി. റ്റിജുവും പങ്കെടുത്തു.