- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്ലാന്റ റ്റാലന്റ് അരീനയുടെ ഷോർട് ഫിലിം മത്സര അവാർഡ് നൈറ്റ് സംഘടിപ്പിച്ചു
അറ്റ്ലാന്റ: അറ്റ്ലാന്റ ടാലെന്റ്് അരീന അമേരിക്കയിലെ ഷോർട് മൂവി മത്സരത്തിന്റെ അവാർഡ് നിശ വർണശബളമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡാകുള മേയർ ട്രേയ് കിങ്, മേയറുടെ പത്നി ഡോൺ കിങ്, ലോഗൻവിൽ മേയർ റെയ് മാർട്ടിനെസ് എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ സമ്മാനാര്ഹരായ ചലച്ചിത്ര പ്രവർത്തകരും, അറ്റ്ലാന്റയിലെ പ്രശസ്ത കലാകാരന്മാരും പങ്കെടുത്തു.
പ്രശസ്ത ഭാരതനാട്യം നർത്തകിയും ഡാൻസ് അദ്ധ്യാപികയുമായ അനില ഹരിദാസിന്റെ നൃത്തത്തോടെ തുടങ്ങിയ ചടങ്ങിന് നിലവിളക്കിന്റെ തിരി കൊളുത്തിക്കൊണ്ടു മുഖ്യാതിഥികൾ ഉത്ഘാടനം നിർവഹിച്ചു. ഫ്ളവർസ് ടിവി യു.എസ്.എ 2020 സിങ് ആൻഡ് വിൻ സ്പെഷ്യൽ ജൂറി അവാർഡ് ജേതാവായ കുമാരി മാനസ പ്രസാദ് ആതിഥ്യം നിർവഹിച്ച ചടങ്ങിൽ അറ്റ്ലാന്റയിലെ പ്രമുഖ ഗായകനായ ജേക്കബ് രാജു തന്റെ മനോഹരമായ ഗാനവിരുന്നോടെ മധുരമാക്കി.
മലയാളം ഷോർട് മൂവി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ 'മരീചിക (ങശൃമഴല)' യുടെ അണിയറ പ്രവർത്തകരായ ഷാജി ജോൺ, റോമിയോ തോമസ്, വിപിൻ അലക്സാണ്ടർ, സന്തോഷ് തോമസ്, റോയ് അലക്സ്, രണ്ഞു വർഗീസ്, രഞ്ജിത്ത് ആൻഡ്രൂസ്, സുരേഷ് ജോൺ എന്നിവർ മേയർ ട്രേ കിങ്ങിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
നോൺ മലയാളം വിഭാഗത്തിൽ 'സാലൈ ഓരം' എന്ന ചിത്രത്തിന്റെ പ്രവർത്തകരായ അർച്ചിത് ശേഷാദ്രി, കാർത്തികേയൻ സുബ്ബയ്യ, മുരുകദാസ് കൃഷ്ണൻ, സുഹന്തൻ വന്നിയസിംഗം , ശങ്കർ ബാലകൃഷ്ണൻ എന്നിവർ മേയർ റേ മാർട്ടിനെസിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.
സ്പെഷ്യൽ ജൂറി അവാർഡിനർഹരായ 'ബീ പോസിറ്റീവ്' എന്ന ചിത്രത്തിന്റെ പ്രവർത്തകരായ കുബേന്ദ്രൻ പെരിയസാമി, ശിവകുമാർ ഗണേശൻ, സുകന്യ റാവു, കോകില ശക്തിവേൽ, ഗീത കാർത്ത, രാജേന്ദ്രൻ , അഖിലൻ, അവന്തിക എന്നിവർ മിസ് കിങ്ങിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.
അറ്റ്ലാന്റ ടാലെന്റ്റ് അരീനയുടെ കൺവീനർ അനിൽ നായരുടെ നന്ദി പ്രസംഗത്തിനു ശേഷം രുചികരമായ അത്താഴ വിരുന്നിനൊപ്പം ജിജോ തോമസ്, ഗീത കർത്ത, സുഹന്തൻ എന്നിവരുടെ ഗാനോപഹാരവും അവാർഡ് സായാഹ്നത്തെ മനോഹരമാക്കി.
അറ്റ്ലാന്റ ടാലന്റ് അരീനയുടെ സംഘാടകരായ ബിജു തോമസ് തുരുത്തുമാലിൽ,, ജിജോ തോമസ്, അബൂബക്കർ സിദ്ദീഖ്, അനിൽ നായർ, അനില ഹരിദാസ്, സച്ചിൻ ദേവ്, ഷാജി ജോണ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.



