- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളും മാതാപിതാക്കളും നോക്കി നിൽക്കെ ബൈക്കിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; കോവിഡാനന്തര ചികിത്സയ്ക്ക് വിദേശത്ത് നിന്നെത്തിയ ഡെന്നിസിനെയും ഭാര്യയെയും ബൈക്ക് ഇടിച്ചത് റോഡ് മുറിച്ചു കടക്കുന്നതിനിടെ
കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ദമ്പതികൾക്ക് ദാരുണമരണം. കൊല്ലം സ്വദേശികളായ കൊട്ടിയം വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നിസ് ഡാനിയേൽ(45), ഭാര്യ നിർമല ഡെന്നിസ്(34) എന്നിവരാണു മരിച്ചത്. ഇവരുടെ മക്കളും മാതാപിതാക്കളും നോക്കി നിൽക്കെയാണ് അപകടം. കോവിഡാനന്തര ചികിത്സയിലിരുന്ന ഡെന്നിസിന് മരുന്നു വാങ്ങാനായി കാറിൽനിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം പഴവങ്ങാടിയിൽ ബുധൻ രാത്രി എട്ടിനായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 9 മണിയോടെ ഡെന്നിസും ഇന്നലെ പുലർച്ചെ 3നു നിർമലയും മരിച്ചു. വിദേശത്തായിരുന്ന ഡെന്നിസ്, കോവിഡ് വാക്‌സീനെടുത്ത ശേഷമുള്ള അസ്വസ്ഥതയ്ക്കു ചികിത്സ തേടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണു നാട്ടിലെത്തിയത്. തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആറ് ദിവസം ചികിത്സയിലായിരുന്നു. ബുധൻ വൈകിട്ട് ആശുപത്രി വിട്ടു വീട്ടിലേക്കു മടങ്ങവെയാണ് അപകടം.
ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയിൽനിന്നു കിട്ടാത്ത ചില മരുന്നുകൾ പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങാനാണ് ഇരുവരും കാറിൽ നിന്നിറങ്ങിയത്. ഈ സമയം, ഇതുവഴി പാഞ്ഞെത്തിയ ബൈക്കുകളിൽ ഒരെണ്ണം ഇവരെ ഇടിച്ചിട്ടു നിർത്താതെ പാഞ്ഞുപോയതായി പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
അപകടം നടക്കുമ്പോൾ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്നു മക്കളും മറ്റുള്ളവരും. ശബ്ദവും നിലവിളിയും കേട്ടാണ് ഇവർ റോഡിലേക്ക് ഓടിയെത്തിയത്. അപകടം നടന്നതിനു സമീപം മറിഞ്ഞുകിടന്ന ബൈക്ക് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.