- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്ത ഗൗൺ ധരിച്ച് ദുഃഖ ഭാവത്തിൽ സാമന്ത; ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് നഷ്ടപ്രണയത്തെ കുറിച്ചുള്ള കുറിപ്പ്: സാമന്ത നിരാശയിലോ?
നാഗചൈതന്യയുമായി വേർപിരിഞ്ഞ ശേഷം നഷ്ടപ്രണയത്തെക്കുറിച്ചുള്ള കുറിപ്പ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് സാമന്ത. നാഗചൈതന്യയുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് സാമന്ത തന്റെ ഔദ്യോഗിക പേജിൽ ഒരു ചിത്രവും കുറിപ്പും പങ്കുവയ്ക്കുന്നത്. വെളുത്ത കോട്ടൺ ഗൗൺ ധരിച്ചുള്ള ചിത്രമാണ് സമാന്ത ആരാധകരുമായി പങ്കുവച്ചത്. അതിനൊപ്പം കുറിച്ച വരികളിൽ നിറഞ്ഞുനിൽക്കുന്നത് നിരാശയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സമാന്തയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായി.
'നഷ്ടപ്രണയത്തിന്റെ ഗാനങ്ങൾ.... പർവതങ്ങളിലും പാറക്കെട്ടുകളിലും കുന്നിൻ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്ദം... നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകൾ... താഴ്വരയിൽ അലയടിക്കുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഗാനം... പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ്,' സമാന്ത കുറിച്ചു.
2017 ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സമാന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ആരാധകർ ഏറെ ആഘോഷിച്ച സെലിബ്രിറ്റി ജോടികളായിരുന്നു ഇരുവരും. എന്നാൽ നാലാം വിവാഹ വാർഷികത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തങ്ങൾ വേർപിരിയുകയാണെന്ന വാർത്ത ഇരുവരും പുറത്തുവിട്ടത്. ഞെട്ടലോടെയാണ് താരങ്ങളുടെ ആരാധകർ ഈ വാർത്ത കേട്ടത്. കഴിഞ്ഞ പ്രണയദിനത്തിൽ പങ്കുവച്ച ദമ്പതികളുടെ ചിത്രത്തിനു താഴെ ഇപ്പോഴും ആരാധകരുടെ കമന്റുകൾ സജീവമാണ്.
'ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്, ഇനിയും സമയമുണ്ട് നിങ്ങൾ ഇനിയും ഒരുമിക്കണം എന്നാണ് ആഗ്രഹം', 'നിങ്ങൾ വളരെ നല്ല ദമ്പതികളായിരുന്നു, സാമിനെ പിരിഞ്ഞുപോയ നാഗചൈതന്യയെ ഞാൻ വെറുക്കുന്നു', 'നിയമപരമായി പിരിഞ്ഞാലും നിങ്ങളുടെ മനസ്സ് ഒന്നായിരിക്കട്ടെ' എന്നിങ്ങനെയുള്ള ദുഃഖകരമായ കമന്റുകളാണ് അധികവും. സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം ഹൃദയം തകർന്ന ആരാധകർ 'ചെയ്സാം' (#ഇവമ്യടമാ) എന്ന ഹാഷ്ടാഗ് ക്യാംപെയ്നിങ്ങും നടത്തിയിരുന്നു.