- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ് കെയർ സംഘടനകളുടെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ സാഥ്-സാഥ് ഹെൽപ്പ് ലൈൻ
തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയർ, കാൻസപ്പേർട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളും ചേർന്ന് സാഥ്-സാഥ് ഹെൽപ്പ് ലൈൻ ആരംഭിച്ചു. അവശ്യഘട്ടത്തിൽ രോഗികൾ, പരിചാരകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് രാജ്യവ്യാപകമായി സൗജന്യ സേവനങ്ങൾക്കായി സമീപത്തെ പാലിയേറ്റീവ് കെയർ കേന്ദ്രവുമായി ബന്ധപ്പെടാം.
തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് '1800-202-7777' എന്ന ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ പ്രവർത്തിക്കുക. ഡെൽഹി, മുംബൈ, പുനെ, ബെംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ നേരിട്ടുള്ള സേവനങ്ങളും ലഭ്യമാകും.
വർഷത്തിൽ 5.4 ദശലക്ഷത്തോളം1 പേർക്കാണ് ഇന്ത്യയിൽ പാലിയേറ്റീവ് കെയർ ആവശ്യമായി വരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ ഭാഷകളിലായി ഇന്ത്യയിലുടനീളം സേവനം ലഭ്യമാക്കി ഗുരുതര രോഗമുള്ള ഒരാൾ പോലും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. യോഗ്യതയുള്ള ആരോഗ്യപ്രവർത്തകരുടെയും പരിശീലനം നേടിയ വൊളന്റിയർമാരുടെയും സഹായത്തോടെ രോഗികൾക്കും പരിചാരകരെയും സർവ്വ വേദനയിൽ നിന്ന് ആശ്വാസം, ഫിസിയോതെറാപ്പി, ഡയറ്റ് ഉപദേശം, ഫാമിലി കൗൺസലിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
ദുരിതമനുഭവിക്കുന്നവർക്കു നേരേ മുഖം തിരിച്ച് നടക്കാൻ വളരെ എളുപ്പമാണ്. എന്നാൽ അങ്ങനെ ചെയ്യാനല്ല നമുക്കാവുന്നത് അവർക്കായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഒന്നിച്ച് അതു ചെയ്യാമെന്നും പാലിയം ഇന്ത്യ ചെയർമാൻ ഡോ. രാജഗോപാൽ പറഞ്ഞു.
കെയറിങ് ഫോർ ലൈഫ് എന്ന ആശയമാണ് സിപ്ല ഫൗണ്ടേഷനെ നയിക്കുന്നത്. ഗുരുതര രോഗമുള്ളവർക്ക് ആശ്വാസമേകാൻ അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കൂട്ടായ ശ്രമമമാണ് സാഥ്-സാഥ് ഹെൽപ്പ് ലൈൻ എന്ന് സിപ്ല ഫൗണ്ടഷൻ ആൻഡ് സിപ്ല പാലിയേറ്റീവ് കെയർ ആൻഡ്് ട്രെയിനിങ് സെന്റർ മാനേജിങ് ട്രസ്റ്റി റുമാന ഹമീദ് പറഞ്ഞു.
സാഥ്-സാഥ് ഒരു സ്വപ്ന സാഫല്യമാണെന്ന് കാൻ സപ്പോർട്ട് ഫൗണ്ടർ-പ്രസിഡന്റ് ഹർമല ഗുപ്ത പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് മറച്ചുവെയ്ക്കാതെ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി അവർക്കാവശ്യമായ വിവരം ലഭ്യമാക്കുന്നതിനും അവസരമൊരുക്കുക എന്നതാണ് ഹെൽപ്പ് ലൈനിനു പിന്നിലെ ആശയം. വേദനയിൽ നിന്ന് ആശ്വാസം, ഫിസിയോതെറാപ്പി, ഡയറ്റ് ഉപദേശം, ഫാമിലി കൗൺസലിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഇതിനപ്പുറം നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
സാഥ്-സാഥിനെക്കുറിച്ച്
പാലിയേറ്റീവ് കെയർ ആവശ്യമുള്ള വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള ഹെൽപ്പ് ലൈനാണ് സാഥ്-സാഥ്. സിപ്ല പാലിയേറ്റീവ് കെയർ ആൻഡ് ട്രെയിനിങ് സെന്റർ, പുനെ, കാൻ സപ്പോ4ട്ട്, ഡെൽഹി, റോമില പാലിയേറ്റീവ് കെയർ , മുംബൈ, ടാറ്റ മെമോറിയൽ ഹോസ്പിറ്റൽ, മുംബൈ, പാൽ കെയർ , മുംബൈ, സുഖൂൺ നിലയ, ഗുവാഹത്തി, പാലിയം ഇന്ത്യ, തിരുവനന്തപുരം, പെയൻ ് റിലീഫ് ആൻ ഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഹൈദരാബാദ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്നീ ഇന്ത്യയിലെ 11 പ്രമുഖ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണിത്.