- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിച്ചു; വിദ്യാർത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റു

കണ്ണൂർ: ഐഎഎസ് പാസാകാൻ ജ്യോത്സ്യന്റെ നിർദേശ പ്രകാരം പാലിൽ തങ്കഭസ്മം കലക്കി കുടിച്ച വിദ്യാർത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് ജ്യോത്സ്യനെതിരെ കണ്ണവം പൊലീസിൽ പരാതി നൽകി.
കൂടാതെ വ്യാജ ഗരുഡ രത്‌നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കാൻ മുഹൂർത്തം നോക്കാനാണ് മൊബിൻ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തുന്നത്. തുടർന്നു വാഹനാപകടത്തിൽ മൊബിൻ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു.
മാത്രമല്ല വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ഭയപ്പെടുത്തി വിശ്വസിപ്പിച്ചു. ഇതോടെയാണ് ആദിവാസികളിൽ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്ത് എണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ നിർദേശിച്ചത്. ഇതോടൊപ്പം ഭാവിയിൽ മകൻ ഐഎഎസ് പാസ് ആവണമെങ്കിൽ തങ്ക ഭസ്മം പാലിൽ കലക്കി കുടിക്കണം എന്നും വീട്ടിൽ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും നിർദേശിച്ചു.

