- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്യമതസ്ഥനെ വിവാഹം കഴിച്ചാൽ മതം മാറിയെന്ന് അർത്ഥമില്ല; ഹൈക്കോടതി
ചെന്നൈ: അന്യമതസ്ഥരെ വിവാഹം കഴിച്ചാൽ മതം മാറിയെന്ന് അർത്ഥമില്ലെന്ന് മദ്രാസ് ഹൈക്കോടതി. പള്ളിയിൽ പോകുന്നതു കൊണ്ടോ ഭിത്തിയിൽ കുരിശ് തൂക്കിയതു കൊണ്ടോ ഒരാൾ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചു എന്നല്ല അർഥമെന്നു മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് വനിതാ ഡോക്ടർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർജിക്കാരിയുടെ ക്ലിനിക് സന്ദർശിച്ചപ്പോൾ ചുമരിൽ കുരിശു കണ്ടെന്നും അതിനാൽ അവർ ക്രിസ്തുമതത്തിലേക്കു മാറിയെന്നു ബോധ്യപ്പെട്ടെന്നും പറഞ്ഞാണ് അധികൃതർ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. ഭരണഘടനാ വിരുദ്ധമായ സങ്കുചിത മനോഭാവമാണ് ഈ പ്രവർത്തനങ്ങളും പെരുമാറ്റവും സൂചിപ്പിക്കുന്നതെന്നു കോടതി കുറ്റപ്പെടുത്തി. ഹർജിക്കാരി പട്ടികജാതി വിഭാഗത്തിൽപ്പെട്ട മാതാപിതാക്കൾക്ക് ജനിച്ചതാണെന്നതിൽ തർക്കമില്ല.
വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവർ സത്യവാങ്മൂലത്തിൽ പറയുന്നുമില്ല. സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയ നടപടിയാണെന്നും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി നടപടിയെടുക്കരുതെന്നും പറഞ്ഞ കോടതി ജാതി സർട്ടിഫിക്കറ്റിനു പ്രാബല്യമുണ്ടെന്നും വിധിച്ചു.