പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടുത്തയാഴ്ച മുതൽ സ്‌കൂളിലേക്ക് മടങ്ങാം. ഘട്ടം ഘട്ടമായി സ്‌കൂൾ തുറക്കാൻ പദ്ധതിയിടുന്നതിന് പുറമേ പ്രൈമറി 3, 4 വിദ്യാർത്ഥികളുടെ വർഷാവസാന പരീക്ഷകൾ റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.എന്നിരുന്നാലും, പ്രൈമറി 5 വിദ്യാർത്ഥികൾക്കുള്ള വർഷാവസാന പരീക്ഷകൾ കർശനമായ കോവിഡ് -19 അണുബാധ നിയന്ത്രണങ്ങൾക്ക് കീഴിൽ തുടരുമെന്നും ്അറിയിച്ചിട്ടുണ്ട്.

പ്രൈമറി 3 മുതൽ പ്രൈമറി 6 വിദ്യാർത്ഥികൾ തിങ്കളാഴ്ച മുതൽ സ്‌കൂളിലേക്ക് മടങ്ങുമ്പോൾ, പ്രൈമറി 1, പ്രൈമറി 2 വിദ്യാർത്ഥികൾ ബുധനാഴ്ച മുതൽ സ്‌കൂളിലേക്ക് മടങ്ങും. അതുവരെ ഓൺലൈൻ പഠനം തുടരും.സ്പെഷ്യൽ എഡ്യുക്കേഷൻ  സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിനെക്കുറിച്ച് പിന്നീട് വിശദാംശങ്ങൾ നല്കുമെന്നും മന്ത്രാലയം അറിയിച്ചു.

പ്രൈമറി 1 മുതൽ പ്രൈമറി 5 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളിൽ തിരിച്ചെത്തുന്നതിനുമുമ്പ് ഒക്ടോബർ 8 അല്ലെങ്കിൽ ഒക്ടോബർ 9 ന് വീട്ടിൽ അവരുടെ കുട്ടികൾക്ക് ഒരു ആന്റിജൻ റാപ്പിഡ് ടെസ്റ്റ്നടത്തേണ്ടതും അവർക്ക് അയയ്ക്കുന്ന ലിങ്ക് വഴി ഫലങ്ങൾ റിപ്പോർട്ടുചെയ്യേണ്ടതുമാണ്.

സെപ്റ്റംബർ 30 നും ഒക്ടോബർ 6 നും ഇടയിൽ പ്രൈമറി സ്‌കൂൾ ലീവിങ് പരീക്ഷകൾ  എഴുതാൻ പ്രൈമറി 6 വിദ്യാർത്ഥികൾ നേരത്തെ സ്‌കൂളുകളിൽ തിരിച്ചെത്തിയിരുന്നു.