- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബമായി ഫുഡ് കഴിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ആളുമായി പെട്ടെന്ന് സൗഹൃദം; എല്ലാവരും കൂടി ബേപ്പൂർ പുലിമുട്ട് കാണാൻ ഉല്ലാസ യാത്ര; ബീച്ച് കാണാൻ ഗർഭിണിയായ വീട്ടമ്മയും കുട്ടികളും പോയപ്പോൾ ഗൃഹനാഥനും പുത്തൻ ചങ്ങാതിയും കൂടി മദ്യസേവ; പിന്നെ സംഭവിച്ചത് മറക്കാൻ പറ്റാത്ത കാളരാത്രി
കോഴിക്കോട്: കാറിലും മറ്റും യാത്ര ചെയ്യുമ്പോൾ ചില സന്ദർഭങ്ങളിൽ ചിലർ ലിഫ്റ്റ് ചോദിക്കാറുണ്ട്. മിക്കവരും അപരിചിതരെ ഒഴിവാക്കുകയാണ് പതിവ്. പലപ്പോഴും പൊല്ലൊപ്പ് ഒഴിവാക്കാണ് ഈ രക്ഷപ്പെടൽ. എന്നാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ ചിലർ അപരിചതർക്ക് ലിഫ്റ്റ് നൽകി സഹായിക്കാറും ഉണ്ട്. ബൈക്കുകാർ വിശേഷിച്ചും. എന്നാൽ, കോഴിക്കോട്ടെ ഒരു കുടുംബത്തിന് പറ്റിയ അക്കിടി വലിയ ദുരിതമാണ് അവർക്ക് സമ്മാനിച്ചത്. കഥയിലെ വില്ലൻ മദ്യമാണോ, അതോ കുടിച്ചവരാണോ എന്ന് വഴിയേ ചോദിക്കാവുന്നതാണ്.
കോഴിക്കോട് നഗരത്തിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു കുടുംബം. രാമനാട്ടുകരയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങി. അവിടെ വച്ച് ഒരാളെ പരിചയപ്പെട്ടു. സംസാരമായി. കുടുംബത്തോട് വളരെ പെട്ടെന്ന് നല്ല സൗഹൃദമായി. വിശേഷിച്ചും ഗൃഹനാഥനുമായി. എല്ലാവരും കൂടി ഒന്നിച്ച് ബീച്ചിലേക്ക് പോകാമെന്നായി. കുട്ടികൾക്കും രസമായിരിക്കും. ഗൃഹനാഥയും സന്തോഷത്തോടെ സമ്മതിച്ചു. എല്ലാവരും കൂടി ബേപ്പൂർ പുലിമുട്ടിലെത്തി.
ഗർഭിണിയായ ഭാര്യയും 13 വയസ്സുള്ള പെൺകുട്ടിയും 9 വയസ്സുള്ള ആൺകുട്ടിയും പുലിമുട്ട് കാണാൻ പോയി. ഇതോടെ പുത്തൻ സുഹൃത്ത് ചോദിച്ചു...ചേട്ടാ ...രണ്ടെണ്ണം കഴിച്ചാലോ...ആരും അറിയില്ല...്..അവരൊക്കെ ബീച്ചിലല്ലേ. സൗഹൃദത്തിന് അൽപം ലഹരിയായാൽ കുഴപ്പമില്ലെന്ന് ഭർത്താവിന് തോന്നി. അയാളുടെ ഉറങ്ങി കിടന്ന മദ്യപാനി സ്വയം പറഞ്ഞു....ഓ ...ഒരെണ്ണം അടിച്ചാൽ ഇപ്പോഴെന്താ. ഇതോടെ, രണ്ടുപേരും കാറിൽ ഒരുമിച്ചിരുന്ന് മദ്യപാനമായി.
കുടുംബം തിരിച്ചുവന്നപ്പോഴേക്കും രണ്ടുപേരും ഫിറ്റായി. എന്നാൽ പിന്നെ വീട്ടിൽ പോയേക്കാം എന്ന് ഭാര്യ പറഞ്ഞു. ഇതിനിടെ, ഒന്നും രണ്ടും പറഞ്ഞ് ഗൃഹനാഥനും പുത്തൻ ചങ്ങാതിയും തമ്മിൽ വാക്ക് തർക്കമായി. വഴക്കായി. കാർ നിർത്തി പുറത്തിറങ്ങി അടിയായി. സീൻ കണ്ട നാട്ടുകാർ ഇടപെട്ടു. സംഗതി ഡാർക്ക് ആണെന്ന കണ്ട പുത്തൻ ചങ്ങാതി ഓടി രക്ഷപ്പെടാൻ നോക്കി. നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിളിച്ചു. എല്ലാവരെയും സ്റ്റേഷനിൽ കൊണ്ടുവന്നു.
ഭർത്താവിന്റെ സ്ഥിതി കണ്ട് ഭാര്യക്ക് സങ്കടം വന്നു. നടക്കാൻ പോലും വയ്യ. പുത്തൻ സുഹൃത്തും അതേ പരുവത്തിൽ. എന്തു ചെയ്യണമെന്ന് അറിയാതെ അവർ സ്റ്റേഷനിൽ ഇരുന്നപ്പോൾ പൊലീസ് തന്നെ രക്ഷയ്ക്ക് എത്തി.യുവതിയെയും പെൺകുട്ടിയെയും സാമൂഹിക നീതി വകുപ്പിന്റെ സഖി സെന്ററിലേക്കും ആൺകുട്ടിയെ ബോയ്സ് സെന്ററിലേക്കും മാറ്റി.
രാവിലെ ലഹരി ഇറങ്ങിയപ്പോൾ ഭർത്താവിന് സ്വാഭാവികമായി കുറ്റബോധം. സാറേ...കുടുംബമായിട്ട് പോകുമ്പോഴാണോ ഇങ്ങനെ...മേലാൽ ഇത് ആവർത്തിക്കരുത്....എന്ന് പൊലീസ് ബോധവത്കരണം. പിന്നെ കുടുംബത്തിന്റെ അടുത്ത് എത്തിച്ചു. പേരാമ്പ്രയിലെ വീട്ടിലേക്ക് കുടുംബം മടങ്ങിയതോടെ എല്ലാം ശുഭം എന്ന് കരുതാം. ഇനി ഏതായാലും ഗൃഹനാഥൻ ലിഫറ്റ് കൊടുക്കാൻ ഒന്ന് മടിക്കും.
മറുനാടന് മലയാളി ബ്യൂറോ