നോർത്ത് ലാൻഡ് വെള്ളിയാഴ്ച രാത്രി മുതൽ നാല് ദിവസത്തേക്ക് കോവിഡ് -19 അലർട്ട് ലെവൽ 3 ലേക്ക് നീങ്ങും.പുതിയ കേസുകളുടെ വ്യാപനത്തെ തുടർന്ന്ആണ് ഈ പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസം സ്ഥീരികരിച്ച രോഗികൾ ഈ പ്രദേശത്ത് സമ്പർക്കം ഉണ്ടായത് ആശങ്കയ്ക്കിടയാക്കിയെന്നും കനത്ത ജാഗ്രത പുലർത്താനും ്അധികൃതർ അറിയിച്ചിട്ടുണ്ട്.വൈകാറ്റോയെപ്പോലെ, ഈ ആഴ്ച ആദ്യം ഓക്ക്ലാൻഡിന് പ്രഖ്യാപിച്ച ഇളവ് നടപടികൾ നോർത്ത്ലാൻഡിന് ബാധകമാകില്ല.

ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം പരിശോധന നടത്തുകയും താൽപ്പര്യമുള്ള സ്ഥലങ്ങൾക്കായി ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരുകയും വേണം. അലർട്ട് ലെവൽ 3 ൽ വാക്‌സിനേഷൻ സെന്ററുകൾ തുറക്കുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.