സ്മാർട്ട് ഫോണുകളിലൂടെ ഇനി തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ സ്വന്തമാക്കാം. ഇതിനുള്ള ബയോമെട്രിക് സംവിധാനം സൗദി അറേബ്യ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വ്യക്തിഗത വിവരങ്ങൾ തീർത്ഥാടകർ തന്നെ നൽകുന്നതോടെ സ്മാർട്‌ഫോണിൽ വിസ ലഭിക്കുന്നതാണ് രീതി.

ഇതുവരെയുള്ള രീതിയനുസരിച്ച് വിദേശികൾ ഏതെങ്കിലും ഏജൻസികൾ വഴിയാണ് വ്യക്തിഗത വിവരങ്ങൾ ഉംറക്കും ഹജ്ജിനും മുന്നോടിയായി നൽകാറുള്ളത്. ഇനിമുതൽ അത് ഓരോ വ്യക്തിക്കും നേരിട്ട് നൽകാനാകും. വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകൾ സ്വയം രേഖപ്പെടുത്താൻ കഴിയുന്ന ബയോമെട്രിക്ക് ആപ്ലിക്കേഷനാണ് ഇപ്പോൾ സൗദി അറേബ്യ പുറത്തിറക്കിയത്.