- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐമാക് ബഹറിൻ മീഡിയ സിറ്റിയിൽ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു
ഐമാക് ബഹറിൻ മീഡിയ സിറ്റിയിലെ ബി എം സി ഗ്ലോബൽ ലൈവ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് തുടക്കമാകും. ഇസ്‌കോൺ ബഹറിൻ പ്രസിഡന്റ് വരദ ഗോപാല ദശ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സമസ്ത പരിവാർ മിലാൻ സ്ഥാപക നേതാവ് ബ്രിജ് ഭൂഷൻ കിഷോർ വിശിഷ്ടാതിഥിയായിരിക്കും.
വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ കലകളെ സമന്വയിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര ഗുജറാത്ത് കർണാടക തമിഴ്‌നാട് ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള നൃത്ത-സംഗീത പരിപാടികൾ ആയിരിക്കും ഉണ്ടാവുകയെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രോഗ്രാം കോർഡിനേറ്റർ വിനയചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story