ത്തറിൽ വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവർക്കും എൻട്രി എക്സിറ്റ് നിയമ വ്യവസ്ഥകൾ ലംഘിച്ചവർക്കും ആഭ്യന്തര മന്ത്രാലയം സാവകാശ സമയപരിധി പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ ഡിസംബവർ അവസാനം വരെ ഇത്തരക്കാർക്ക് പ്രത്യേക അപേക്ഷ നൽകി സ്റ്റാറ്റസ് നിയമവിധേയമാക്കാം.

എൻട്രി എക്‌സിറ്റ് താമസ നിയമങ്ങൾ, ഫാമിലി വിസിറ്റ് വിസാ നിയമങ്ങൾ എന്നിവ ലംഘിച്ച എല്ലാ പ്രവാസികൾക്കും സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക കാലപരിധി പ്രഖ്യാപിച്ചത്. 2021 ഒക്?ടോബർ 10 മുതൽ ഡിസംബർ 31 വരെയുള്ള സമയ പരിധിക്കുള്ളിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിസ ചട്ടങ്ങൾ ലംഘിച്ചതു കാരണം അനധികൃത കുടിയേറ്റക്കാരായി ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഈ കാലയളവിൽ പ്രശ്?ന പരിഹാരത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.

പ്രവാസികൾ, തൊഴിൽ ഉടമകൾ എന്നിവർക്ക് സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റിനെയോ അല്ലെങ്കിൽ മന്ത്രാലയം നിർദേശിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളേയോ സമീപിക്കാം. ഒക്?ടോബർ 10 മുതൽ, ഉച്ചയ്ക്ക് ഒരു മണി മുതൽ ആറു മണി വരെ ഒത്തുതീർപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന സമയം. ഉമ്മു സലാൽ, ഉമ്മു സുനൈം (ഇൻഡസ്?ട്രിയൽ എരിയ), മിസൈമീർ, അൽ വക്ര, അൽ റയ്യാൻ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളെയാണ് ഒത്തുതീർപ്പിനായി സമീപിക്കേണ്ടത്.

'ഗ്രേസ്' പിരീഡ്.പിഴത്തുക ഒഴിവാക്കുന്നതിനും, അല്ലെങ്കിൽ നിയവിധേയമായ ഇളവുകൾക്കായും അപേക്ഷ നൽകുന്നതിനും കഴിയും. 2015ലെ നമ്പർ 21 പ്രവാസി എൻട്രി, എക്‌സിറ്റ് നിയമ പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.