- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ വേണമെന്ന് നിയമസഭയിൽ കാപ്പൻ
പാലാ: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ പാലായിൽ പ്ലസ് വണ്ണിന് കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. 99.98 ശതമാനം വിജയമാണ് പാലായിലെ വിദ്യാർത്ഥികൾ നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുപോലും അഡ്‌മിഷൻ ലഭിക്കുന്നതിനാവശ്യമായ സീറ്റുകൾ നിലവിലില്ലെന്നു എം എൽ എ ചൂണ്ടിക്കാട്ടി.
കുറഞ്ഞത് ഒരു സ്‌കൂളിൽ അഞ്ച് സീറ്റെങ്കിലും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. സീറ്റുകളില്ലാത്തതിനാൽ നിരവധി കുട്ടികൾക്കു പ്രവേശനം ലഭിക്കുകയില്ലെന്നു എം എൽ എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യമുന്നയിച്ച് നേരത്തെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കു എം എൽ എ നിവേദനം നൽകിയിരുന്നു.
Next Story