- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം വാങ്ങാൻ തിരക്ക് കൂട്ടേണ്ടാ; വിദേശമദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കി കൺസ്യൂമർഫെഡ്; ക്യൂ നിൽക്കാതെ മദ്യം വാങ്ങാം
തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനവുമായി കൺസ്യൂമർഫെഡ്. വിദേശമദ്യം ഇനി ഓൺലൈനായും ബുക്ക് ചെയ്യാം. കൺസ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യ വിൽപന ശാലകളിലും ഓൺൈലൻ ബുക്കിങ് സംവിധാനം സജ്ജമായി. പണമടച്ച് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി വിൽപനശാലകളിലെത്തി ക്യൂ നിൽക്കാതെ മദ്യം വാങ്ങാം.
fl.consumerfed.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്. ഈ വെബ്‌സൈറ്റിൽ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭ്യമാകും. ഇതിന് ശേഷം പേര് നൽകി, മദ്യം വാങ്ങുന്നയാൾ 23ന് വയസ്സിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം. പിന്നീട് ആവശ്യമുള്ള വിദേശമദ്യം തിരഞ്ഞെടുക്കാം. ബീയറും വൈനുമടക്കം ലഭ്യമാണ്.
തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിൽ ഉൾപ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കാം. മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വിൽപശാലയിലെത്തിയാൽ മദ്യം ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ