- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെൽഫിക്ക് പോസ് ചെയ്ത് പ്രശസ്തയായ ഡാകാസി ഗൊറില്ല മരിച്ചു; രോഗ ബാധിതയായ ഡാകാസിയുടെ മരണം സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്ന്

X
കിൻഷാസ: സെൽഫിക്ക് പോസ് ചെയ്ത് പ്രശസ്തയായ കോംഗോയിലെ ഡാകാസി എന്ന പെൺഗൊറില്ല മരിച്ചു. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിൽ വെച്ച് 14-ാം വയസ്സിലാണ് ഡാകാസിയുടെ മരണം. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു ഡാകാസിയുടെ മരണം. കുറച്ചുകാലമായി രോഗംമൂലം അവശയായിരുന്നു.
2019 ൽ ബോമ എടുത്ത സെൽഫിയിൽ പോസ് ചെയ്തതോടെയാണ് ഡാകാസി പ്രശസ്തയായത്. ഡാകാസിയുടെ അമ്മ 2007 ൽ വേട്ടക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ബോമയായിരുന്നു അവളെ സംരക്ഷിച്ചിരുന്നത്. ഡോക്യുമെന്ററികളിലും വിഡിയോകളിലും ഡാകാസി അഭിനയിച്ചിട്ടുണ്ട്.
Next Story

