മേലുകാവ്: ജനങ്ങൾ റോഡിന്റെ സംരക്ഷകരായി മാറണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിർമ്മാണത്തിൽ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുള്ള ശാശ്വത പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

മേല്കാവ് ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി അഭിപ്രായപെട്ടു. ഓൺലൈനിലുടെയായിരുന്നു ഉദ്ഘാടനം. പുതിയ റോഡ് നിർമ്മിക്കുന്ന പോലെ തന്നെ അറ്റകുറ്റപണികളും പരിപാലനവും പ്രധാനപെട്ടതാണ്. റോഡുകൾക്ക് തുടർച്ചയായി അറ്റകുറ്റപണികൾ ഉണ്ടാകുന്ന വിധമുള്ള നിർമ്മാണ രീതി അവസാനിപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനങൾ റോഡിന്റെ സംരക്ഷകരാകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മേലുകാവ് റവ.ഹെന്ററി ബേക്കർ ജൂണിയർ മെമോറിയൽ പാരഷ് ഹാളിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തി. സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി എസ് ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഷീബാമോൾ ജോസഫ്, ഷൈനി ബേബി, അനൂപ് കെ കുമാർ, റ്റി സി ഷാജി, സണ്ണി മാത്യു, ജോയി സ്‌കറിയ, ജെയിംസ് മാത്യു തെക്കേൽ, ബിജു ജോസഫ്, അരുൺദേവ്, റവ. ജോണി ജോസഫ്, ഫാ ജോർജ് കാരംവേലിൽ, പി എസ് ഷാജി, ബിനു കെ എസ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റ്റി കെ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റർ മുതലുള്ള തകർന്ന ഭാഗമാണ് 11 കോടി 12 ലക്ഷം രൂപാ വിനിയോഗിച്ച് നവികരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത് മാണി സി കാപ്പൻ റോഡ് നവീകരണം നാട്ടുകാർക്ക് വാഗ്ദാനം ചെയ്തിരുന്നു. എംഎൽഎ ആയതിന് ശേഷം നടത്തിയ ശ്രമത്തിന്റെ ഫലമാണ് റോഡ് നവീകരണം. പിണറായി വിജയൻ ഫണ്ട് അനുവദിക്കുന്നതിൽ പ്രത്യക താല്പര്യമെടുത്തിരുന്നതായി മാണി സി കാപ്പൻ MLA ചടങ്ങിൽ സൂചിപ്പിച്ചു. ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിന്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.

ഗാന്ധി സ്റ്റാമ്പുകളുടെ എക്‌സിബിഷൻ

പാലാ: ലോക തപാൽ ദിനത്തിൽ കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ഹാളിൽ സംഘടിപ്പിച്ച ഗാന്ധി സ്റ്റാമ്പുകളുടെ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു . 1948 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെ ആദ്യ സ്റ്റാമ്പുകൾ മുതൽ 2021 അവസാനം പുറത്തിറക്കിയ സ്റ്റാമ്പുകൾ വരെ പ്രദർശനത്തിന് ഉണ്ടായിരുന്നു. ഒന്നര അണ , മൂന്നര അണ, 12 അണ , 10 രൂപ എന്നീ 1948 ൽ പുറത്തിറക്കിയ അപൂർവ്വ ഇനത്തിൽ പെട്ട ഗാന്ധി സ്റ്റാമ്പുകളായിരുന്നു എക്‌സിബിഷന്റെ പ്രധാന ആകർഷണം.. ഫിലാറ്റിലിസ്റ്റ് കെ.ജെ ജോസഫിന്റെ ശേഖരത്തിലുള്ള സ്റ്റാമ്പുകളാണ് പ്രദർശനത്തിന് വച്ചത്. പോസ്റ്റ് മാസ്റ്റർ വി. ആർ ശോഭന,മുൻസിപ്പൽ കൗൺസിലർ ജിമ്മി താഴത്തേൽ, ഫിലാറ്റിലിസ്റ്റ് കെ ജെ ജോസഫ്,ബിസിനസ്സ് എക്‌സിക്യൂട്ടീവ് കെ. കെ വിനു , സതീഷ് കുമാർ , അലക്‌സ് കെ ചാണ്ടി, ഡെന്നീസ് നരിക്കാട്ട് , സെബാസ്‌റ്യൻ കുന്നംപുറം ബേബിച്ചൻ കിഴക്കേക്കര തോമസ് , ജോയി പോർക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

എം എൽ എ അനുമോദിച്ചു

പാലാ: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസ് പ്രഥമ ബാച്ചിലേയ്ക്ക് പി എസ് സി നടത്തിയ തിരഞ്ഞെടുപ്പിൽ മൂന്നാം റാങ്ക് നേടിയ ഗോപിക ഉദയനെ മാണി സി കാപ്പൻ എം എൽ എ അനുമോദിച്ചു.