- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാലസ് സ്വദേശി യുവതിയുടെ ഉദരത്തിൽ നിന്നും നീക്കം ചെയ്തത് 17 പൗണ്ട് തൂക്കമുള്ള ട്യൂമർ
ഡാലസ്: 29 വയസ്സുള്ള അമാൻഡ ഷുൽട്ട്സിന്റെ ഉദരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 17 പൗണ്ട് തൂക്കമുള്ള ട്യൂമർ. ഒക്ടോബർ നാലിന് തിങ്കളാഴ്ച ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അമാൻഡ തന്നെ ശസ്ത്രക്രിയയെക്കുറിച്ചു വിശദീകരിച്ചത്. ലിപൊ സാർകോമ എന്ന രോഗമാണ് ഇവരെ പിടികൂടിയിരുന്നത്. ഫാറ്റി ടിഷുവിന്റെ അസാധാരണ വളർച്ചയിലൂടെയാണ് ഈ അസാധാരണ കാൻസർ രോഗം ഇവരിൽ പ്രകടമായത്.
ജനുവരിയിൽ തന്നെ ഇവരുടെ ഉദരത്തിൽ അസാധാരണ വളർച്ച രൂപപ്പെട്ടു തുടങ്ങി. ഭക്ഷണ ക്രമീകരണത്തിനുപകരം എക്സർസൈസ് ദിവസവും ചെയ്യുവാൻ ആരംഭിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും വയറിനകത്തെ അസാധാരണ വളർച്ച തടയാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ ഗ്യാസ്ടൊ എന്റോളജിസ്റ്റിനെ സമീപിച്ചു. സെപ്റ്റംബർ 23ന് ഇവരുടെ ഉദരത്തിൽ കാൻസറാണെന്ന് സിടി സ്‌കാനിലൂടെ വ്യക്തമായി. 33 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമർ ഇതിനകം വയറിനകത്തു രൂപപ്പെട്ടിരുന്നു.
സെപ്റ്റംബർ 27 തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയക്കു വിധേയയായി. ഒരാഴ്ച ആശുപത്രിയിൽ വിശ്രമിച്ചശേഷം ഒക്ടോബർ നാലിനാണ് ഡിസ്ചാർജ് ചെയ്തത്. റ്റി ബൂൺ പിക്കൻസും കാൻസർ ഹോസ്പിറ്റലിൽ നിന്നും പുറത്തു പോകുന്ന ദൃശ്യവും ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വയറിനകത്തെ വലിയൊരു ഭാരം ഒഴിവായതിനാൽ ഞാൻ അതീവ സന്തുഷ്ടയാണ്. എത്രയും വേഗം സാധാരണ സ്ഥിതിയിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് അമാൻഡ പ്രതീക്ഷിക്കുന്നത്.
വയറിനകത്തോ, ശരീരത്തിലോ അസാധാരണ മുഴയോ, വേദനയോ അനുഭവപ്പെട്ടാൽ അതു ഉടനെ ഡോക്ടറുമായി പങ്കിട്ട് രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കണമെന്നാണ് അമാൻഡയുടെ അനുഭവത്തിലൂടെ അവർ മുന്നറിയിപ്പു നൽകുന്നത്.