കുവൈത്തിൽ കൂടുതൽ പാർക്കിങ് സൗകര്യമൊരുക്കാനുള്ള നീക്കവുമായി സർക്കാർ. സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള കരടുനിർദ്ദേശം പാർലമെന്റിന്റെ നിയമകാര്യ സമിതി അംഗീകരിച്ചു. നഗരങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പണം നൽകിയുള്ള പാർക്കിങ് സംവിധാനമൊരുക്കുകയാണ് നിർദിഷ്ട കമ്പനിയുടെ പ്രധാന ഉത്തരവാദിത്തം .

കാർ വാഷിങ്, വർക്ക്‌ഷോപ്, സ്‌പെയർപാർട്‌സ് വിൽപന എന്നിവക്കും കമ്പനി സംവിധാനമൊരുക്കണം. ഫീസിനത്തിൽ ലഭിക്കുന്ന തുക സ്റ്റേറ്റ് ട്രഷറിയിൽ അടക്കണമെന്നും ബില്ലിൽ പറയുന്നുണ്ട്.