- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയുടെ സംരക്ഷകൻ; മലയാളി സന്യാസിയായ സ്വാമി ചൈതന്യാനന്ദപുരി സമാധിയായി: ഗംഗയിൽ ജലസമാധി ഇരുത്തി ഋഷികേശിലെ സന്യാസി വര്യന്മാർ
ഋഷികേശ്: ഹിമാലയത്തിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പ്രശസ്തമായ വസിഷ്ഠഗുഹയുടെ സംരക്ഷകനായിരുന്നു അദ്ദേഹം. 1953ൽ സന്യാസിവര്യനായ സ്വാമി പുരുഷോത്തമാനന്ദയുടെ ശിഷ്യനായി വസിഷ്ഠഗുഹയിൽ എത്തിച്ചേരുകയും അദ്ദേഹത്തിൽനിന്ന് ആധ്യാത്മിക പാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. ചാർധാം യാത്രാവഴിയിലെ പ്രധാനപ്പെട്ട സ്ഥലമായ വസിഷ്ഠഗുഹയിൽ എത്തിച്ചേർന്ന അദ്ദേഹം ദീർഘകാലമായി സംരക്ഷകനായി കഴിയുകയായിരുന്നു സ്വാമി.
പത്തനംതിട്ട ഓമല്ലൂർ പ്രക്കാനമാണു സ്വദേശം. ഋഷികേശ് ശിവാനന്ദ ആശ്രമം പ്രസിഡന്റും മലയാളിയുമായ സ്വാമി പത്മനാഭാനന്ദയുടെ നേതൃത്വത്തിൽ ഗംഗയിൽ ജലസമാധി ഇരുത്തി. ഋഷികേശ് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രമോദ് കൃഷ്ണൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Next Story



