- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയുടെ സമ്മർദത്തിനുമുന്നിൽ കീഴടങ്ങില്ല; തായ്വാൻ
തായ്പേയ്: ചൈനുടെ സമ്മർദത്തിനുമുന്നിൽ കീഴടങ്ങില്ലെന്ന് തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ വ്യക്തമാക്കി. തയ്വാനെ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ 'ഒരു രാജ്യം രണ്ടു സംവിധാനങ്ങൾ' എന്ന നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രഖ്യാപനത്തോടു മറുപടി പറയുകയായിരുന്നു അവർ.
നമ്മൾ വൻ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മർദം ഉയർത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തിൽ പ്രതികരിക്കില്ല. എന്നാൽ മുൻകരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വർധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തയ്വാൻ കടന്നുപോകുന്നതെന്നും സായ് പറഞ്ഞു. ഞായറാഴ്ച ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
തങ്ങൾ ഒരു സ്വതന്ത്രരാജ്യമാണെന്നാണ് തയ്വാന്റെ നയം. എന്നാൽ തയ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. അന്താരാഷ്ട്രതലത്തിൽ തയ്വാനെ ഒരു രാജ്യമായി ഇതുവരെ അംഗീകരിച്ചിട്ടുമില്ല. അതേസമയം, ബലംപ്രയോഗിച്ച് തയ്വാൻ പിടിച്ചെടുക്കാനുള്ള സാധ്യത ചൈന ഇതുവരെ തള്ളിയിട്ടില്ല. ഒപ്പം തുടർച്ചയായി യുദ്ധവിമാനങ്ങൾ തയ്വാന്റെ വ്യോമപരിധിയിലേക്കുവിട്ട് പ്രകോപനം തുടരുന്നുമുണ്ട്.