- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡാനന്തര സ്കൂളിങ്; സി.ബി.എസ്.ഇ. സഹോദയ സ്‌കൂൾ മലപ്പുറം റീജിയൻ ദ്വിദിന റെസിഡൻഷ്യൽ പഠനക്യാമ്പ് തൃശൂരിൽ
തൃശൂർ: ദീർഘകാല അവധിക്കും ഓൺലൈൻ ക്ലാസ്സുകൾക്കും ഭാഗിക വിരാമമായി. സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ. സ്‌കൂൾ മാനേജർമാരെയും പ്രിൻസിപ്പൾമാരെയും കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് കാര്യക്ഷമമായ സ്‌കൂൾ പ്രവർത്തനത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സി.ബി.എസ്.ഇ. സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ രണ്ടു ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് തൃശൂരിൽ സംഘടിപ്പിക്കുന്നു. പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസുമായി സഹകരിച്ചു കൊണ്ട് തൃശൂർ പൂമല ഈഡൻ വാലി ലെയ്ക്ക് റിസോർട്ടിൽ ഒക്ടോബർ 12,13 തീയതികളിലാണ് പരിശീലന പരിപാടി.
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവർത്തന പദ്ധതികൾ, 2020-ലെ പുതിയ വിദ്യാഭ്യാസ നയം- ഗുണമേന്മാ പരിപ്രേക്ഷ്യം, കോവിഡാനന്തര വിദ്യാഭ്യാസം സമഗ്ര വിശകലനവും പ്രവർത്ത്യോന്മുഖ പാഠ്യപദ്ധതി രൂപീകരണവും, ആധുനിക മാനേജ്മെന്റ് തത്വങ്ങളുടെ സ്‌കൂൾ തല പ്രായോഗിക പ്രവർത്തി പരിചയം, കരിയർ ഗൈഡൻസും ആരോഗ്യ പരിപാലനവും തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷങ്ങളിൽ ദേശീയ അന്തർദേശീയ പരിശീലകർ നേതൃത്വം നൽകും. ക്യാമ്പിന്റെ രണ്ടാം ദിവസം സ്‌കൂൾ മാനേജർമാർക്കായി 'കാര്യക്ഷമമായ സ്‌കൂൾ മാനേജ്മെന്റ്' എന്ന വിഷയത്തിൽ പ്രത്യേക സെക്ഷനും ക്രമീകരിച്ചിട്ടുണ്ട്.
ദ്വിദിന പഠനക്യാമ്പ് എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറും കേരള ടെക്നോളജിക്കൽ സർവ്വകലാശാല പ്രഥമ വൈസ് ചാൻസാലറുമായ പ്രൊഫ. ഡോ. എം.അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. സിറ്റ എഡ്യൂക്കേഷൻ അക്കാഡമി ഡയറക്ടർ സുനിത സതീഷ്, സി.ബി.എസ്.ഇ. പരിശീലകയായ ഡോ. ദീപ ചന്ദ്രൻ, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ, റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് ഫൗണ്ടർ ഡയറക്ടർ പി.സുരേഷ് കുമാർ, അഖിലേന്ത്യ പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ, ഹിന്ദുസ്ഥാൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കേരള സംസ്ഥാന സെക്രട്ടറി എം. ജൗഹർ, സഹോദയ ജനറൽ സെക്രട്ടറി പി. ഹരിദാസ് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 60 സി.ബി.എസ്.ഇ. പ്രിൻസിപ്പൽമാരും മാനേജർമാരും പഠന ക്യാമ്പിൽ പങ്കെടുക്കും.