- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ബ്രാഹ്മണ സമാജം; 31 അംഗ കേന്ദ്രഭരണസമിതി ചുമതലയേറ്റു
കോട്ടയം: മലയാള ബ്രാഹ്മണസമാജത്തിന്റെ 31 അംഗ കേന്ദ്രഭരണസമിതിയും ഭാരവാഹികളും ചുമതലയേറ്റു. കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കോട്ടയത്ത് കേന്ദ്ര ഓഫീസിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.
സ്ഥാനമൊഴിഞ്ഞ കേന്ദ്ര പ്രസിഡന്റ് ടി.വി.നാരായണ ശർമ്മ, ജനറൽ സെക്രട്ടറി ദേവൻ ഇളയത്, ട്രഷറർ കെ.എസ്. ദാമോദരൻ ഇളയത് എന്നിവരിൽനിന്നു പുതിയ ഭാരവാഹികൾ അധികാരമേറ്റു. രാവിലെ പതാക ഉയർത്തൽ, ശങ്കരാചാര്യ പ്രതിമയിൽ പുഷ്പാർച്ചന എന്നിവയുണ്ടായിരുന്നു. പിന്നീട് 15 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും കേന്ദ്ര ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ- പ്രൊഫ.കെ.ബാലചന്ദ്രശർമ്മ (ആലപ്പുഴ)-പ്രസിഡന്റ്, കെ.ശ്രീവത്സലൻ നമ്പൂതിരി (തിരുവനന്തപുരം)-ജനറൽ സെക്രട്ടറി, അരുൺ കീച്ചേരിൽ (കോട്ടയം)-ട്രഷറർ, വി.എൻ.ടി. നമ്പൂതിരി (എറണാകുളം), ശാന്തകുമാരി (തൃശ്ശൂർ)-വൈസ് പ്രസിഡന്റുമാർ. മോഹൻകുമാർ പുതുമന (കോട്ടയം), ജയാജി (എറണാകുളം)-ജോയിന്റ് സെക്രട്ടറിമാർ.
യോഗത്തിൽ എം.ബി.എസ്. മുഖപത്രമായ ബ്രഹ്മശ്രീ ചീഫ് എഡിറ്റർ ഹരികുമാർ പാണാട്ട്, ഐ.ടി. സെൽ കൺവീനർ ശരത് ശങ്കർ മംഗലത്ത്, മീഡിയ സെൽ കൺവീനർ ശ്രീകാന്ത് എസ്.ശ്രീലകം, ലീഗൽ സെൽ കൺവീനർ അഡ്വ.സി. എൻ. പി.നമ്പൂതിരി, മുൻ ജോ.സെക്രട്ടറി ടി.എൻ.എൻ.ഇളയത്, കോട്ടയം ജില്ലാ പ്രസിഡന്റ് ടി.എൻ. ബാബുകുമാർ, ജില്ലാ സെക്രട്ടറി ചന്ദ്രഗുപ്തൻ ഇളയത് തുടങ്ങിയവർ പ്രസംഗിച്ചു.